in

ചരിത്രപുസ്തകങ്ങൾ തിരുത്താൻ പിറന്ന പറങ്കികളുടെ പടത്തലവാൻ

Portugal Euro

റെക്കോർഡുകൾ പഴകഥകളാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ കുതിപ്പ് തുടരുന്നു. നാഷണൽ ടീമിന് വേണ്ടി 109 ഗോളുകളുമായി ഇറാന്റെ അലി ദൈയ്ക്കൊപ്പം തന്റെ നാമവും എഴുതി ചേർത്തു റെക്കോർഡുകളുടെ കളിത്തോഴൻ ക്രിസ്റ്റ്യാനോ റൊണാൾഡോ.

മരണ ഗ്രൂപ്പിലെ മരണ കളികൾ മറികടന്ന് ഫ്രാൻസും ജർമനിയും പോർച്ചുഗലും മുന്നോട്ട് കുതിക്കുന്നു. അത്യന്ധം ആവേശകരമായിരുന്നു ഗ്രൂപ്പ് F ലെ അവസാന പോരാട്ടം. നിലവിലെ യൂറോ ചാംപ്യൻമാരായ പോർച്ചുഗൽ ലോക ജേതാക്കളായ ഫ്രാൻസിനെതിരെ നിർണായക സമനില വഴങ്ങി ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായാണ് പ്രീ ക്വാർട്ടർ പ്രവേശനം.

പോർചുഗലിനായി പെനാൽറ്റിയിലൂടെ തങ്ങളുടെ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ 108 ആo ഗോൾ കണ്ടെത്തി ആദ്യ പകുതിയിൽ തന്നെ ലീഡ് സമ്മാനിച്ചിരുന്നു. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ റയൽ മാഡ്രിഡിന്റെ കുന്ത മുന കരീം ബെൻസിമ മറ്റൊരു പെനാൽറ്റിയിലൂടെ ഫ്രാൻസിനെ ഒപ്പമെത്തിച്ചു.

ഇരു ടീമുകളും അവസരം കിട്ടുമ്പോഴൊക്കെ എതിർ വല ലക്ഷ്യമാക്കി കുതിച്ചു കൊണ്ടേ ഇരുന്നു. പോൾ പോഗ്ബയുടെ പ്രകടനം ഫ്രാൻസ് നിരയിൽ എടുത്തു പറയേണ്ടതാണ്. പോൾ പോഗ്ബയുടെ അസ്സിസ്റ്റിൽ നിന്ന് തന്നെ കരീം ബെൻസീമ ഒരു മികച്ച ഫിനിഷിലൂടെ ഫ്രാൻസിനു ലീഡ് സമ്മാനിക്കുമ്പോൾ ആബാല വൃദ്ധം പോർച്ചുഗൽ ആരാധകരും നിരാശരായിട്ടുണ്ടാകും. ആ നിമിഷത്തിൽ ജർമനിയെ വിറപ്പിച്ചു ഹങ്കറി മുന്നിട്ട് നിൽക്കുകയായിരുന്നു.

എന്നാൽ പറങ്കിപ്പടയുടെ പോരാട്ട വീര്യം ചോരാത്ത കപ്പിത്താൻ മറ്റൊരു പെനാൽറ്റിയിലൂടെ പോർച്ചുഗലിന്റെ ഒപ്പമെത്തിച്ചു,ചരിത്ര താളിയോലകളിൽ പൊടിപിടിച്ചു കിടന്ന ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ഗോളുകളെന്ന റെക്കോർഡിനൊപ്പം തന്റെ നാമവും എഴുതി ചേർത്തു.തന്റെ അഞ്ചാം ഗോളാണ് റൊണാൾഡോ ഈ ഗോളിലൂടെ യൂറോ 2020 യിൽ കുറിക്കപ്പെട്ടതു. സമനിലയിൽ കലാശിച്ച മത്സരത്തിൽ ഇരു ടീമുകളും അടുത്ത റൗണ്ടിലേക്ക്.

എന്തുകൊണ്ട് ഇന്ത്യ പരാജയപ്പെട്ടു, ഇരന്നു വാങ്ങിയ തോൽവി, കാരണങ്ങൾ അനവധി

വേട്ടയവസാനിപ്പിച്ചു എന്ന് ഇരകളെ ബോധ്യപ്പെടുത്തുന്നവനാണ് യഥാർത്ഥ വേട്ടക്കാരൻ, ഈ കാനറികൾ വേട്ടപ്പക്ഷികൾ ആണ്