in , ,

LOVELOVE

ബുമ്ര ലോകകപ്പിന് തിരിച്ചെത്തിയേക്കും?ഇന്ത്യൻ ആരാധകർക്ക് സന്തോഷവാർത്ത

സ്റ്റാർ പേസർ ജസ്‌പ്രീത് ബുമ്രയ്ക്ക് പരിക്ക് കാരണം ലോകകപ്പ് നഷ്ടമാവുമെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യൻ ആരാധകർ വലിയ നിരാശയിലായിരുന്നു. ടി20 ലോകകപ്പിൽ ഇന്ത്യൻ ബൗളിംഗിന്റെ കുന്തമുന ബുമ്ര ഇല്ലാതായാൽ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് മങ്ങലേൽക്കുമെന്നുറപ്പാണ്.ബുമ്രയ്ക്ക് പരിക്ക് കാരണം നാല് മുതൽ ആറ് മാസം വരെ വിശ്രമം വേണമെന്നും ബുമ്രയ്ക്ക് പകരക്കാരനായി മറ്റൊരു താരത്തെ ഇന്ത്യ പരിഗണിക്കുന്നു എന്നുണ്ടായിരുന്നു റിപ്പോർട്ടുകൾ.

സ്റ്റാർ പേസർ ജസ്‌പ്രീത് ബുമ്രയ്ക്ക് പരിക്ക് കാരണം ലോകകപ്പ് നഷ്ടമാവുമെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യൻ ആരാധകർ വലിയ നിരാശയിലായിരുന്നു. ടി20 ലോകകപ്പിൽ ഇന്ത്യൻ ബൗളിംഗിന്റെ കുന്തമുന ബുമ്ര ഇല്ലാതായാൽ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് മങ്ങലേൽക്കുമെന്നുറപ്പാണ്.

ബുമ്രയ്ക്ക് പരിക്ക് കാരണം നാല് മുതൽ ആറ് മാസം വരെ വിശ്രമം വേണമെന്നും ബുമ്രയ്ക്ക് പകരക്കാരനായി മറ്റൊരു താരത്തെ ഇന്ത്യ പരിഗണിക്കുന്നു എന്നുണ്ടായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ബുമ്രയുടെ ലോകകപ്പ് സാധ്യതകൾ അവസാനിക്കുന്നില്ല എന്നാണ്. ബിസിസിഐ പ്രസിഡന്റ്‌ സൗരവ് ഗാംഗുലി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബുമ്ര ഇത് വരെ ലോകകപ്പിൽ നിന്നും റൂൾ ഔട്ട് ആയില്ലെന്നും താരം നിലവിൽ ബിസിസിഐയുടെ മെഡിക്കൽ സംഘത്തിന്റെ പരിശോധനയിലാണെന്നും ഗാംഗുലി പറഞ്ഞു.

മുൻവിധികളില്ലാതെ അദ്ദേഹത്തിന് ലോകകപ്പ് നഷ്ടമാവുമെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.ഗാംഗുലിയുടെ ഈ പ്രസ്താവനയോടെ നിരാശയിലായ ആരാധകർ വീണ്ടും പ്രതീക്ഷയിലാണ്. ടി20 ലോകകപ്പ് ആവുമ്പോഴേക്കും ബുമ്ര പരിക്ക് മാറി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഞങ്ങളുടെ ആ ലക്ഷ്യം നടന്നില്ല; തുറന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സിന്റെ ആശാൻ

സഹലിനെ കുറിച്ച് ക്ലബ്‌ ഉടമകളോട് ഞാൻ ഒരു പ്രവചനം നടത്തിയിരുന്നു, ആ പ്രവചനം ശരിയാവുകയും ചെയ്തു; സഹലിനെ കുറിച്ച് വാചാലനായി ആശാൻ