in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

സഹലിനെ കുറിച്ച് ക്ലബ്‌ ഉടമകളോട് ഞാൻ ഒരു പ്രവചനം നടത്തിയിരുന്നു, ആ പ്രവചനം ശരിയാവുകയും ചെയ്തു; സഹലിനെ കുറിച്ച് വാചാലനായി ആശാൻ

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളിൽ ഒരാളാണ് മലയാളി താരം സഹൽ. 2018 ൽ ബ്ലാസ്റ്റേഴ്‌സിൽ എത്തിയ സഹൽ ആരാധകരുടെ പ്രതീക്ഷ കാത്ത് സൂക്ഷിക്കുന്ന താരം കൂടിയാണ്. സഹലിനെ പറ്റി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ യങ് ടാലെന്റ്റ് എന്നതിൽ നിന്നും സഹൽ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിൽ ഉത്തരവാദിത്തത്വമുള്ള താരമായി മാറിയിരിക്കുകയാണെന്നും ആശാൻ പറഞ്ഞു.

സഹൽ നല്ല വ്യക്തിയാണെന്നും സഹലിന്റെ കുടുംബത്തെയും തനിക്ക് അറിയാമെന്ന് പറഞ്ഞ ഇവാൻ സഹലിനെ ആരാധകർ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്നും ആ സ്നേഹം തിരിച്ച് കൊടുക്കാനുള്ള ശ്രമമാണ് അവൻ തുടരുന്നതെന്നും ആശാൻ കൂട്ടിച്ചേർത്തു.

ബ്ലാസ്റ്റേഴ്‌സിൽ എത്തിയപ്പോൾ സഹലിന്റെ പ്രകടനത്തിൽ താൻ തൃപ്താനായിരുന്നെന്നും അന്ന് തന്നെ ക്ലബ്‌ ഉടമകളോട് സഹൽ ഒരു സീസണിൽ കുറഞ്ഞത് 5 ഗോളുകളെങ്കിലും നേടുമെന്നും താൻ പറഞ്ഞിരുന്നതായി ഇവാൻ പറഞ്ഞു. അത് തന്നെയാണ് കഴിഞ്ഞ സീസണിൽ സംഭവിച്ചതെന്നും ബ്ലാസ്റ്റേഴ്‌സിന്റെ ആശാൻ സന്തോഷപൂർവ്വം പറയുന്നു.

ദി വീക്കിന് നൽകിയ അഭിമുഖത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് സഹലിനെ പറ്റി വാചാലനായത്. കഴിഞ്ഞ സീസണിൽ സഹൽ പുറത്തെടുത്ത മികവ് ഇത്തവണയും തുടരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകരും.

ബുമ്ര ലോകകപ്പിന് തിരിച്ചെത്തിയേക്കും?ഇന്ത്യൻ ആരാധകർക്ക് സന്തോഷവാർത്ത

ബ്ലാസ്റ്റേഴ്സിന് ഇത്തവണ പുതിയൊരു ആയുധം കൂടിയുണ്ട്; വിദേശതാരത്തെ കുറിച്ച് ആശാൻ