in

LOVELOVE CryCry OMGOMG LOLLOL AngryAngry

പ്ലേ ഓഫിൽ എത്തി, പക്ഷെ ഹോം ഗ്രൗണ്ടിൽ കളിക്കണമെങ്കിൽ ഈ കാര്യങ്ങൾ കൂടി നടക്കണം..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 10 മത്തെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫീന് യോഗ്യത നേടി കഴിഞ്ഞു. ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായിയാണ് തുടർച്ചയായി മൂന്നു തവണ പ്ലേ ഓഫീലേക്ക് എത്തുന്നത്. മാത്രമല്ല ഒരേ ക്ലബ്ബിന് വെച് തുടർച്ചായി മൂന്നു പ്ലേ ഓഫീലേക്ക് എത്തിയ നേട്ടവും ഇവാൻ സ്വന്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പ്ലേ ഓഫ്‌ ഹോം ഗ്രൗണ്ടിൽ കളിക്കാൻ കഴിയുമോ എന്നാ ചിന്തിയിലാവും ആരാധകർ.

നിലവിൽ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്. നിലവിൽ സാഹചര്യത്തിൽ നാലാമതുള്ള ടീമുമായിയാവും ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ്‌ കളിക്കുക.പോയിന്റ് ടേബിളിൽ നിലവിൽ ഗോവയാണ് നാലാം സ്ഥാനത്. നാലാം സ്ഥാനത് നിൽക്കുന്ന ടീമിന്റെ ഹോം ഗ്രൗണ്ടിലാവും പ്ലേ ഓഫ്‌ മത്സരം.

നിലവിൽ ഗോവക്ക് 36 പോയിന്റും ബ്ലാസ്റ്റേഴ്‌സിന് 30 പോയിന്റുമാണ്. ഇരുവർക്കും ഇനി മൂന്നു മത്സരങ്ങൾ കൂടിയുണ്ട്.ഗോവ ഇനിയുള്ള മത്സരങ്ങൾ തോൽക്കുകയും ബ്ലാസ്റ്റേഴ്‌സ് എല്ലാ മത്സരങ്ങൾ ജയിക്കുകയോ അല്ലെങ്കിൽ ഒരു മത്സരം സമനിലയാവുകയോ ബാക്കി രണ്ട് മത്സരം വിജയിക്കുകയും ചെയ്യണം. ഇങ്ങനെ വന്നാൽ ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്ത് എത്തും. കൊച്ചിയിൽ പ്ലേ ഓഫ്‌ കളിക്കാനും സാധിക്കും.

ബ്ലാസ്റ്റേഴ്‌സിന് ഈയൊരു നാണക്കേട് മാറ്റിയേ പറ്റൂ🫤; കഴിഞ്ഞ പത്ത് മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിനിത് നേടാൻ കഴിഞ്ഞിട്ടില്ല…

ഒഫീഷ്യൽ!! ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ശസ്ത്രക്രിയ വിജയകരമായി അവസാനിച്ചു🔥; ഇനി തിരിച്ചുവരവിന്റെ കാലം…