in , , ,

ബ്ലാസ്റ്റേഴ്‌സിന് ഈയൊരു നാണക്കേട് മാറ്റിയേ പറ്റൂ🫤; കഴിഞ്ഞ പത്ത് മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിനിത് നേടാൻ കഴിഞ്ഞിട്ടില്ല…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ അതിന്റെ അവസാനത്തോട് അടുക്കുകയാണ്. നിലവിൽ മുംബൈ സിറ്റി എഫ്സി, മോഹൻ ബഗാൻ, ഒഡിഷ എഫ്സി, എഫ്സി ഗോവ, കേരള ബ്ലാസ്റ്റേഴ്‌സ് എന്നിവർ പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ച് കഴിഞ്ഞു.

ചൊവ്വാഴ്ച്ച ഒഡിഷയോട് പഞ്ചാബ് തോറ്റത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചത്. ഇനി ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ലക്ഷ്യം കഴിഞ്ഞ പത്ത് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനെ വളരെയധികം നാണംകെടുത്തുന്ന കാര്യം തിരുത്തിയെഴുതാനാണ്.

അതെ, ബുധനാഴ്ച ഈസ്റ്റ്‌ ബംഗാളിനെ നേരിടുന്ന ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ലക്ഷ്യം ഒരു ക്ലീൻ ഷീറ്റ് സ്വന്തമാക്കുക എന്നതായിരിക്കും. ബ്ലാസ്റ്റേഴ്‌സിന് തങ്ങളുടെ അവസാനം കളിച്ച് പത്ത് മത്സരത്തിലും ക്ലീൻ ഷീറ്റില്ല.

അവസാനമായി ബ്ലാസ്റ്റേഴ്‌സ് ക്ലീൻ ഷീറ്റ് നേടിയത് 2023 ഡിസംബർ 27ന് മോഹൻ ബഗാനെതിരായ മത്സരത്തിലായിരുന്നു. ആ മത്സരം ബ്ലാസ്റ്റേഴ്‌സ് എത്തിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയിച്ചത്. അതുകൊണ്ട് തന്നെ സച്ചിന്റെ അഭാവത്തിൽ ഇന്നിറുങ്ങുന്ന കരഞ്ജിത്തിന്റെയും കൂട്ടരുടെയും പ്രധാന ലക്ഷ്യം ക്ലീൻ ഷീറ്റ് സ്വന്തമാക്കുക എന്നതായിരിക്കും.

ബ്രേക്കിങ്🚨!! ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ നിരസിച്ച് ദിമി😭; താരം ഇനി എതിരാളികളുടെ കൂടാരത്തിലേക്കി…

പ്ലേ ഓഫിൽ എത്തി, പക്ഷെ ഹോം ഗ്രൗണ്ടിൽ കളിക്കണമെങ്കിൽ ഈ കാര്യങ്ങൾ കൂടി നടക്കണം..