in , , ,

LOVELOVE CryCry OMGOMG AngryAngry LOLLOL

ഒഫീഷ്യൽ!! ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ശസ്ത്രക്രിയ വിജയകരമായി അവസാനിച്ചു🔥; ഇനി തിരിച്ചുവരവിന്റെ കാലം…

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ഗംഭീര പ്രകടനം കാഴ്ചവെച്ച താരമായിരുന്നു മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷ്. എന്നാൽ ഫെബ്രുവരി 16ന് നടന്ന ചെന്നൈക്കെതിരായ മത്സരത്തിൽ താരത്തിന് പരിക്കെറ്റിരുന്നു.

മത്സരത്തിന്റെ 38 ആം മിനുട്ടിൽ ഒരു ഒരു ക്രോസ് കൈക്കാലാകൻ ശ്രമിക്കുന്ന ഇടയിലായിരുന്നു താരത്തിന് പരിക്കേറ്റത്. പരിക്ക് മൂലം പിന്നീടുള്ള മത്സരങ്ങളിൽ താരത്തിന് കളിക്കാൻ സാധിച്ചിരുന്നിലായിരുന്നു.

ഇപ്പോളിതാ താരത്തിന്റെ ശസ്ത്രക്രിയ വിജയകരമായി അവസാനിച്ചിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. താരം ഇനി തിരിച്ചു വരവിന്റെ പാതയിലായിരിക്കുമെന്നും താരത്തിന് എല്ലാവിധ ആശംസകളും നേരുന്നു എന്നും ക്ലബ്‌ അറിയിച്ചു.

താരത്തിന് ഇനി ഈ സീസണിൽ കളിക്കാൻ കഴിയില്ല. താരത്തിന്റെ പകരമായി നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന കരഞ്ജിത്ത് തന്നെയായിരിക്കും ബ്ലാസ്റ്റേഴ്‌സിനായി ഇനി വരാൻ പോവുന്ന മത്സരങ്ങളിലും ഗോൾ വല കാക്കുക.

പ്ലേ ഓഫിൽ എത്തി, പക്ഷെ ഹോം ഗ്രൗണ്ടിൽ കളിക്കണമെങ്കിൽ ഈ കാര്യങ്ങൾ കൂടി നടക്കണം..

ചാമ്പ്യൻസ് ലീഗ് ഈസ് ബാക്ക്; ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്തയെത്തുന്നു; ആദ്യ പ്രതികരണം പുറത്ത്