2014 ന് ശേഷം ചാമ്പ്യൻസ് ലീഗ് ടി20 വീണ്ടും മടങ്ങിയെത്തിയേക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 2008 ൽ ആരംഭിച്ച ചാമ്പ്യൻസ് ലീഗ് ടി20 കാണികളുടെ എണ്ണക്കുറവ് കൊണ്ടും പ്രതീക്ഷിച്ച ബ്രോഡ്കാസ്റ്റ് വ്യൂസും ലഭിക്കാത്തതിനെ തുടർന്ന് 2014 സീസണോടെ അവസാനിപ്പിക്കുകയിരുന്നു.
എന്നാൽ ടൂര്ണമെന്റ്റ് വീണ്ടും ആരംഭിക്കാനായുള്ള ചർച്ചകൾ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
വിഷയവുമായി ബന്ധപെട്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഓ നിക്ക് കമ്മിൻസ് പ്രതികരണം നടത്തിയിട്ടുണ്ട്. തിരക്കു പിടിച്ച ക്രിക്കറ്റ് കലണ്ടറുകള്‍ക്കിടയില്‍ ട്വന്റി20 ചാമ്പ്യന്‍സ് ലീഗിന് സമയം കണ്ടെത്തുക എന്നതാണ് വലിയ വെല്ലുവിളിയെന്ന് നിക്ക് കമ്മിൻസ് പറഞ്ഞു.
ക്രിക്കറ്റ് ഓസ്ട്രേലിയയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും ട്വന്റി20 ചാമ്പ്യന്‍സ് ലീഗ് സംബന്ധിച്ച് ചൊവ്വാഴ്ച മുംബൈയില്‍വെച്ച് ചര്‍ച്ച നടത്തിയതായി കമ്മിന്‍സ് വ്യക്തമാക്കി.
ലീഗ് വീണ്ടും ആരംഭിച്ചാൽ മുൻ സീസണുകൾ അപേക്ഷിച്ച് വമ്പൻ മാറ്റങ്ങൾ ഉണ്ടായേക്കാം. ടീമുകളുടെ എണ്ണം 12 ൽ നിന്നും ഉയരാനും കൂടുതൽ ക്രിക്കറ്റ് ബോർഡുകളെ ടൂർണമെന്റിന്റെ ഭാഗമാക്കാനും സാധ്യതകളുണ്ട്.
highlights: champions league t20