in , , ,

പ്രതീക്ഷിക്കണ്ട, സഞ്ജു ലോകകപ്പ് ടീമിൽ കാണില്ല; പകരം മറ്റൊരു താരം

ഐപിഎല്ലിന് ശേഷം നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഇന്ത്യൻ സ്‌ക്വാഡിലേക്ക് കണ്ണും നട്ട് ഒരു പിടി താരങ്ങളുണ്ട്. അത്തരത്തിലൊരു താരമാണ് മലയാളികളുടെ പ്രിയ താരം സഞ്ജുസാംസൺ. ഇത് വരെയും സഞ്ജു ഇന്ത്യയുടെ ഒരു ലോകകപ്പ് സ്‌ക്വാഡിലും ഭാഗമായിട്ടില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പ് സ്‌ക്വാഡിലെ സഞ്ജു ഉണ്ടാവാനുള്ള സാദ്ധ്യതകൾ കുറവാണ്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താനാണ് സഞ്ജുവിന്റെ സാധ്യതകളെ വിലയിരുത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പിംഗ് പൊസിഷനിൽ മറ്റു എതിരാളികളുമായി സഞ്ജു നിലവിൽ ഏറെ പിന്നിലാണെന്നും ഐപിഎല്ലില്‍ ആദ്യം മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടും പിന്നീടുള്ള മത്സരങ്ങളില്‍ ഒന്നും അത് തുടരാന്‍ സഞ്ജുവിന് സാധിച്ചില്ലെന്നും പത്താൻ ചൂണ്ടിക്കാട്ടുന്നു. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയോട് പ്രതികരിക്കവെയാണ് പത്താന്‍ ഇക്കാര്യം പറഞ്ഞത്.

ഇർഫാൻ പത്താൻ ഇന്ത്യൻ ടീമിന്റെ സെലക്ഷൻ കമ്മിറ്റയിൽ ഭാഗമല്ല എങ്കിലും പത്താൻ പറഞ്ഞതിൽ ഏറെ പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഒരു ടോപ്പ് ബാറ്ററായിട്ടാണ് സഞ്ജു കളിക്കുന്നത്. എന്നാൽ ഇത് ഇന്ത്യന്‍ ടീമില്‍ സാധ്യമാവില്ല.

ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ തുടങ്ങിയ താരങ്ങള്‍ ഉണ്ടാവും എന്ന് ഉറപ്പാണ് അതുകൊണ്ടുതന്നെ ഈ സ്ഥാനങ്ങളില്‍ സഞ്ജുവിനെ ഇറക്കാന്‍ ഒരിക്കലും സാധിക്കില്ലെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

അതേ സമയം ഋഷഭ് പന്ത് ഫോമിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. ഏത് സാഹചര്യത്തിലും ഒരു കളിയെ മാറ്റിമറിക്കാനുള്ള കഴിവുള്ള താരമാണ് പന്ത്. വളരെ കാലത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയ പന്ത് മികച്ച ഫോമില്‍ കളിച്ചാല്‍ അവന്‍ ലോകകപ്പ് ടീമില്‍ ഉണ്ടാകുമെന്നും പത്താൻ പറഞ്ഞു.

CONTENTS: SANJU SAMSON, T20 WORLD CUP 2024, IRFAN PATHAN

ചാമ്പ്യൻസ് ലീഗ് ഈസ് ബാക്ക്; ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്തയെത്തുന്നു; ആദ്യ പ്രതികരണം പുറത്ത്

ഐഎസ്എല്ലിൽ ഇത് വരെ ഒരാളും നേടാത്ത റെക്കോർഡ് സ്വന്തമാക്കി നമ്മുടെ ആശാൻ