in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഐഎസ്എല്ലിൽ ഇത് വരെ ഒരാളും നേടാത്ത റെക്കോർഡ് സ്വന്തമാക്കി നമ്മുടെ ആശാൻ

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പരിശീലകനാണ് ഇവാൻ വുകമനോവിച്ച് എന്ന കാര്യത്തിൽ ആരാധകർക്ക് സംശയമുണ്ടാവില്ല. എന്നാൽ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് മാത്രമല്ല ഐഎസ്എൽ ചരിത്രത്തിൽ തന്നെ ഒരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് നമ്മുടെ ആശാൻ.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പരിശീലകനാണ് ഇവാൻ വുകമനോവിച്ച് എന്ന കാര്യത്തിൽ ആരാധകർക്ക് സംശയമുണ്ടാവില്ല. എന്നാൽ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് മാത്രമല്ല ഐഎസ്എൽ ചരിത്രത്തിൽ തന്നെ ഒരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് നമ്മുടെ ആശാൻ.

ഐഎസ്എൽ ചരിത്രത്തിൽ ഒരു ടീമിനെ തുടർച്ചയായും പൂർണമായും മൂന്ന് തവണ ലീഗ് ഘട്ടം പിന്നീട്ട് സെക്കന്റ് റൗണ്ടിലെത്തിച്ചു എന്ന റെക്കോർഡാണ് ആശാൻ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഒഡീഷ എഫ്സി പഞ്ചാബിനെ പരാജയപ്പെടുത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിക്കുകയായിരുന്നു.

2021 -22 സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയ ആശാൻ ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനൽ വരെ എത്തിച്ചിരുന്നു. തൊട്ടടുത്ത രണ്ട് സീസണിലും ആശാൻ ടീമിനെ പ്ലേ ഓഫിലെത്തിച്ചു.

തുടർച്ചയായ മൂന്ന് സീസണിലും തന്റെ ടീമിനെ രണ്ടാം റൗണ്ടിലെത്തിച്ചു എന്ന നേട്ടം നിലവിലെ എഫ്സി ഗോവ പരിശീലകൻ മനോലോ മാർക്കസിനും ഉണ്ടെങ്കിലും ഒരൊറ്റ ടീമിനെ രണ്ടാം റൗണ്ടിൽ എത്തിച്ചു എന്ന നേട്ടം മനോലോയ്ക്കില്ല. അവസാന രണ്ട് സീസണിൽ ഹൈദരബാദ് എഫ്സിയെയും ഇത്തവണ എഫ്സി ഗോവയെയുമാണ് മനോലോ രണ്ടാം റൗണ്ടിൽ എത്തിച്ചത്.

മുൻ ഗോവ പരിശീലകൻ സെർജിയോ ലോബരയ്ക്ക് ഈ നേട്ടം ഉണ്ടെങ്കിലും പൂർണമായും ഈ നേട്ടം അദ്ദേഹത്തിന് അവകാശപ്പെടാനാവില്ല. 2027-2018, 2018-19, 2019-20 സീസണുകളിൽ അദ്ദേഹം ടീമിനെ രണ്ടാം റൗണ്ടിൽ എത്തിച്ചെങ്കിലും അദ്ദേഹം ടീമിനെ മൂന്നാം സീസണിൽ പ്ലേ ഓഫ് യോഗ്യത നേടിക്കൊടുത്തതിന് പിന്നാലെ ക്ലബ്ബുമായുള്ള തർക്കത്തെ തുടർന്ന് അദ്ദേഹം സീസൺ പൂർത്തീകരിക്കും മുമ്പേ ക്ലബ് വിടുകയായിരുന്നു. എങ്കിലും പ്രസ്തുത സീസണിൽ ഗോവയെ അദ്ദേഹം ലീഗ് ഷീൽഡ് ജേതാക്കളാക്കി.

പ്രതീക്ഷിക്കണ്ട, സഞ്ജു ലോകകപ്പ് ടീമിൽ കാണില്ല; പകരം മറ്റൊരു താരം

ബ്ലാസ്റ്റേഴ്സിന്റെ നാണം കെട്ട തോൽവിയിൽ അവസാനലീഗ് ഹോം മത്സരം കൊച്ചിയിൽ അവസാനിച്ചു..