in ,

CryCry

ഡയസിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് മുന്നിൽ വലിയ വെല്ലുവിളികൾ

നേരത്തെ aavesham club -ന് കിട്ടിയ റിപ്പോർട്ടുകൾ പ്രകാരം ഡയസ്-ബ്ലാസ്റ്റേഴ്‌സ് വിഷയത്തിലെ പ്രശ്നം aavesham club തന്നെ ചൂണ്ടി കാണിച്ചതാണ്. ഇപ്പോഴിതാ കൂടുതൽ മീഡിയകൾ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്യുന്നു. ഫൂട്ടി ഐ.എസ്.എൽ അവർക്ക് കിട്ടിയ റിപ്പോർട്ടുകൾ പ്രകാരം ഒരു വാർത്ത ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് – ജോർജെ പെരേര ഡയസ് ട്രാൻസ്ഫർ വാർത്തകൾ ട്വിസ്റ്റുകൾ കൊണ്ട് നിറയുകയാണ്. കേരള ബ്ലാസ്റ്റേഴ്സിനും ഡയസിനും ഒന്നിക്കാനാണ് താല്പര്യമെങ്കിലും ഈയിടെ വരുന്ന റിപ്പോർട്ടുകളെല്ലാം ഡയസ്-ബ്ലാസ്റ്റേഴ്‌സ് വിഷയത്തിൽ ആരാധകർക്ക് കടുത്ത അനിശ്ചിതാവസ്ഥയാണ് സമ്മാനിക്കുന്നത്.

കുറച്ചു ദിവസങ്ങൾ മുൻപ് വരെ ഡയസ് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം അടുത്ത സീസണിൽ പന്ത് തട്ടുമെന്ന് വിശ്വസിച്ചിരുന്ന പല പ്രമുഖ മീഡിയകളും മാർക്കസ് മെർഗുൽഹോ ഉൾപ്പടെയുള്ള പ്രശസ്തരായ ജേർണലിസ്റ്റുകളും ഇപ്പോൾ ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിക്കുകയാണ്.

നേരത്തെ ആവേശം ക്ലബ്ബിന് കിട്ടിയ റിപ്പോർട്ടുകൾ പ്രകാരം ഡയസ്-ബ്ലാസ്റ്റേഴ്‌സ് വിഷയത്തിലെ പ്രശ്നം aavesham club തന്നെ ചൂണ്ടി കാണിച്ചതാണ്. ഇപ്പോഴിതാ കൂടുതൽ മീഡിയകൾ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്യുന്നു. ഫൂട്ടി ഐ.എസ്.എൽ അവർക്ക് കിട്ടിയ റിപ്പോർട്ടുകൾ പ്രകാരം ഒരു വാർത്ത ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്.

പ്രധാന കാരണമായി ഫൂട്ടി isl ചൂണ്ടി കാണിക്കുന്നതും aavesham club നേരത്തെ പറഞ്ഞത് പോലെയുള്ള പ്രശ്നം തന്നെയാണ്. എന്തായാലും ഫൂട്ടി isl ന്റെ റിപ്പോർട്ടുകൾ ഇങ്ങനെയാണ് :-

“ഡിസംബർ വരെ ഡയസിനു അർജന്റീന ക്ലബ്ബായ പ്ലാറ്റൻസുമായി കരാറുണ്ട്, ഈ കരാർ ബ്രേക്ക്‌ ചെയ്ത് കൊണ്ട് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കണമെങ്കിൽ ട്രാൻസ്ഫർ ഫീയായി ഒരു വലിയ തുക ഡയസിന്റെ ക്ലബ്ബായ പ്ലേറ്റൻസ് ആവശ്യപ്പെടുന്നു.”

“കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം പ്ലേറ്റൻസ് ഡയസിന് വേണ്ടി ആവശ്യപ്പെടുന്ന ട്രാൻസ്ഫർ തുക വളരെ വലുതാണ്. ഈ ട്രാൻസ്ഫർ തുകയുടെ കാര്യത്തിലാണ് പ്രധാന തർക്കം നിലനിൽക്കുന്നത്. ഇത് സംബന്ധിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ വരും ദിവസങ്ങളിൽ പുറത്ത് വിടും” എന്നാണ് ഫുട്ടി isl പറയുന്നത്.

എന്തായാലും isl അനുവദിച്ച 6 വിദേശ താരങ്ങളിൽ മൂന്നു പേരുടെ കരാർ സുരക്ഷിതമാക്കാൻ കേരള ബ്ലാസ്റ്റഴ്സിന് കഴിഞ്ഞിട്ടുണ്ട്. ഡയസ്, അൽവരോയുടെ പകരക്കാരൻ ഉൾപ്പടെ താരങ്ങളെ ടീമിലെത്തിക്കുവാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽസ് കിണഞ്ഞു പരിശ്രമിക്കുകയാണ്.

ഫാൻ പവർ കാണിച്ച് മഞ്ഞപ്പട, ഇന്ത്യയിൽ തരംഗമായി മാറി പുതിയ ബ്ലാസ്റ്റേഴ്‌സ് താരം

ഏതു നിമിഷവും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വേണ്ടി കളിക്കുന്നതിൽ തനിക്ക് സന്തോഷമേയൊള്ളുവെന്ന് സുഹൈർ.