in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഫാൻ പവർ കാണിച്ച് മഞ്ഞപ്പട, ഇന്ത്യയിൽ തരംഗമായി മാറി പുതിയ ബ്ലാസ്റ്റേഴ്‌സ് താരം

ആദ്യ വിദേശ സൈനിങ് തന്നെ ഇങ്ങനെയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങൾ ഉൾപ്പടെയുള്ള ബാക്കി സൈനിങ്ങുകൾ പ്രഖ്യാപിക്കുമ്പോൾ, താരങ്ങൾ സോഷ്യൽ മീഡിയകളിൽ വീണ്ടും തരംഗമായി മാറാൻ സാധ്യത ഏറെയാണ്

കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ വിദേശ സൈനിങ് അപോസ്‌റ്റോലാസ് ജിയാനുവിനെ ഒഫീഷ്യൽ ആയി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ച ദിവസം തന്നെ ഇന്ത്യയിലെ തരംഗമായി മാറിയിരിക്കുകയാണ് ഗ്രീക്ക്-ഓസ്ട്രേലിയൻ താരമായ അപോസ്‌റ്റോലാസ് ജിയാനു. ആ ദിവസം ഇന്ത്യയിൽ കൂടുതൽ പേർ ഗൂഗിളിൽ സെർച്ച് ചെയ്തവരിൽ ടോപ് 20-ലാണ് ചെറിയ സമയം കൊണ്ട് താരം ഇടം നേടിയത്.

ജൂലൈ 8 വെള്ളിയാഴ്ച വൈകുന്നേരമാണ് A-ലീഗ് താരമായ അപോസ്‌റ്റോലാസ് ജിയാനുവിനെ സ്വന്തമാക്കിയതായി കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ആയി അറിയിച്ചത്. അൽപ്പം മണിക്കൂറുകൾക്കുള്ളിൽ, ആ ദിവസം അവസാനിക്കുന്ന രാത്രി 12 മണിക്ക് മുൻപ് തന്നെ താരത്തെ ഗൂഗിളിൽ സെർച്ച് ചെയ്തത് 20K+ പേരാണ്.

Top 20-യിൽ 16-സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതുതാരം അപോസ്‌റ്റോലാസ് ജിയാനു ഇടം നേടിയത്. ആദ്യ വിദേശ സൈനിങ് തന്നെ ഇങ്ങനെയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങൾ ഉൾപ്പടെയുള്ള ബാക്കി സൈനിങ്ങുകൾ പ്രഖ്യാപിക്കുമ്പോൾ, താരങ്ങൾ സോഷ്യൽ മീഡിയകളിൽ വീണ്ടും തരംഗമായി മാറാൻ സാധ്യത ഏറെയാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക ശക്തിയാണ് ഇതിലൂടെ തുറന്നു കാട്ടുന്നത്. ഇനിയും സൈനിങ്ങുകളും മറ്റു നേട്ടങ്ങളെല്ലാം കേരള ബ്ലാസ്റ്റേഴ്സും താരങ്ങളും കരസ്ഥമാക്കുമ്പോൾ ഗൂഗിൾ ഉൾപ്പടെയുള്ള സോഷ്യൽ മീഡിയകൾ ഭരിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ ആരാധക പട ഒരുങ്ങികഴിഞ്ഞു.

കൂടാതെ താരങ്ങളുടെ ഇൻസ്റ്റാഗ്രാം ഉൾപ്പടെയുള്ള സോഷ്യൽ മീഡിയയിലെല്ലാം ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ കൂടുന്നത് സാധാരണ കാഴ്ച തന്നെയാണ്, ഏറ്റവും അവസാന ഉദാഹരണം അപോസ്‌റ്റോലാസ് ജിയാനു തന്നെയാണ്. ഇത്രക്കും മികച്ച ഫാൻ പവർ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളതെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് മഞ്ഞപ്പട.

ഡയസ് കൈവിട്ട് പോവുകയാണോ??.

ഡയസിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് മുന്നിൽ വലിയ വെല്ലുവിളികൾ