in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

താരലേലത്തിൽ വമ്പൻ താരത്തെ നോട്ടമിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്; ലക്ഷ്യം ധോണിക്ക് ശേഷം നായകത്വം

ധോണിക്ക് പകരം ഒരു മികച്ച നായകനെയും സിഎസ്കെ ലക്ഷ്യമിടുന്നുണ്ട്. ധോണി ഇനിയും ഒരുപാട് കാലം കളിക്കാൻ സാധ്യത ഇല്ലാത്തതിനാൽ ഒരു മികച്ച നായകനെ അവർക്ക് കണ്ടുപിടിക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണിൽ രവീന്ദ്ര ജഡേജയെ നായകനാക്കി കൊണ്ട് വന്നെങ്കിലും മോശം പ്രകടനം കാരണം നായക സ്ഥാനം ധോണിക്ക് തന്നെ തിരിച്ചേൽപ്പിക്കേണ്ടി വന്നിരുന്നു.

അടുത്ത സീസൺ ഐപിഎല്ലിനായുള്ള മിനി ലേലം ഈ ഡിസംബറിൽ നടക്കാനിരിക്കുകയാണ്. മിനി ലേലത്തിന് ഇനി മാസങ്ങൾ ബാക്കിയുണ്ടെങ്കിലും ലേലത്തിൽ സ്വന്തമാക്കേണ്ട താരങ്ങളെ കുറിച്ചുള്ള പദ്ധതിയിലാണ് ഐപിഎൽ ടീമുകൾ.

ലേലത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്‌സും വമ്പൻ പ്ലാനിലാണ്. കഴിഞ്ഞ സീസണിൽ തിളങ്ങാനാവാത്ത ചെന്നൈ ലേലത്തിൽ പുതിയ താരങ്ങളെ ടീമിലെത്തിച്ച് ടീം ശക്തമാക്കാൻ ഒരുങ്ങുകയാണ്.

ധോണിക്ക് പകരം ഒരു മികച്ച നായകനെയും സിഎസ്കെ ലക്ഷ്യമിടുന്നുണ്ട്. ധോണി ഇനിയും ഒരുപാട് കാലം കളിക്കാൻ സാധ്യത ഇല്ലാത്തതിനാൽ ഒരു മികച്ച നായകനെ അവർക്ക് കണ്ടുപിടിക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണിൽ രവീന്ദ്ര ജഡേജയെ നായകനാക്കി കൊണ്ട് വന്നെങ്കിലും മോശം പ്രകടനം കാരണം നായക സ്ഥാനം ധോണിക്ക് തന്നെ തിരിച്ചേൽപ്പിക്കേണ്ടി വന്നിരുന്നു.

നിലവിലെ ടീമിന്റെ ബാറ്റിംഗ് ബോളിംഗ് നായക പ്രശ്നങ്ങളൊക്കെ പരിഹരിക്കാൻ വരാനിരിക്കുന്ന ലേലത്തിൽ ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻസ്റ്റോക്കിനെ ടീമിലെത്തിക്കാൻ സിഎസ്കെ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ അന്താരാഷ്ട്ര ടി20 യിൽ നിന്നും സ്റ്റോക്ക് വിരമിച്ചു എങ്കിലും ഇപ്പോഴും ഒരു ടി20 മെറ്റിരിയൽ തന്നെയാണ് സ്റ്റോക്ക്. സ്റ്റോക്കിനെ ടീമിലെത്തിച്ച് ടീം ശക്തമാക്കാനും ധോണിക്ക് ശേഷം അടുത്ത നായകനാക്കാനുമാണ് സിഎസ്കെയുടെ പദ്ധതി.

ആരാധകർ കേൾക്കാൻ ആഗ്രഹിച്ച വാർത്തയുമായി ഇവാൻ

ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ ബ്ലാസ്റ്റേഴ്‌സ് മുൻതാരം ബൂട്ട് കെട്ടുന്നു..