in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ആരാധകർ കേൾക്കാൻ ആഗ്രഹിച്ച വാർത്തയുമായി ഇവാൻ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കേൾക്കാൻ ആഗ്രഹിച്ച വാർത്തയുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന പ്രീമാച്ച് പത്രസമ്മേളനത്തിലാണ് ഇവാൻ ഇക്കാര്യം പറഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കേൾക്കാൻ ആഗ്രഹിച്ച വാർത്തയുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന പ്രീമാച്ച്പത്രസമ്മേളനത്തിലാണ് ഇവാൻ ഇക്കാര്യം പറഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർ പ്രഭ്ശുകൻ ഗിൽ, മലയാളി താരമായ സഹൽ അബ്ദുസമദ് എന്നിവർ നാളത്തെ മത്സരത്തിനുള്ള ടീമിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് എല്ലാ താരങ്ങളും നിലവിൽ ലഭ്യമാണ് എന്നാണ് ഇവാൻ പറഞ്ഞത്.

നേരത്തെ പരിക്ക് ബാധിച്ചിരുന്ന ഗിലിനെ ഇന്ത്യൻ ദേശീയ ടീമിന്റെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു, എന്നാൽ താരം ഇപ്പോൾ പരിക്ക് മാറി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം പരിശീലനം നടത്തുന്നുണ്ട്.

ആരാധകരുടെ പ്രിയതാരമായ സഹൽ അബ്ദുസമദിന്റെ കാര്യവും ഓകെയാണ്, ഇന്ത്യൻ ദേശീയ ടീമിന്റെ വിയറ്റ്‌നാമിൽ വെച്ച് നടന്ന സൗഹൃദ മത്സരങ്ങൾക്കിടെ പരിക്കേറ്റ സഹൽ നാളത്തെ മത്സരത്തിനുള്ള ടീമിൽ ഉണ്ടാകുമെന്ന് ഇവാൻ പറഞ്ഞു.

നാളെ രാത്രി 7:30 നാണ്‌ കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് vs ഈസ്റ്റ്‌ ബംഗാൾ മത്സരം അരങ്ങേറുന്നത്. നാളെ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ 2023 മാർച്ച്‌ മാസത്തിലാണ് അവസാനിക്കുന്നത്.

ട്വന്റി 20 യിലും ഇരട്ട സെഞ്ചുറി; 77 പന്തില്‍ ഡബിള്‍ സെഞ്ചുറിയടിച്ച് വിന്‍ഡീസ് താരം; പറത്തിയത് 22 സിക്‌സറുകൾ

താരലേലത്തിൽ വമ്പൻ താരത്തെ നോട്ടമിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്; ലക്ഷ്യം ധോണിക്ക് ശേഷം നായകത്വം