in , ,

OMGOMG LOVELOVE LOLLOL AngryAngry CryCry

ട്വന്റി 20 യിലും ഇരട്ട സെഞ്ചുറി; 77 പന്തില്‍ ഡബിള്‍ സെഞ്ചുറിയടിച്ച് വിന്‍ഡീസ് താരം; പറത്തിയത് 22 സിക്‌സറുകൾ

അങ്ങനെ ട്വന്റി 20 യിലും ഒരു ഡബിൾ സെഞ്ചുറി പിറന്നായിരിക്കുകയാണ്. വിൻഡീസ് താരം റക്കീം കോര്‍ണ്‍വാലാണ് ഇരട്ട സെഞ്ചുറിയുടെ ഉടമ. അമേരിക്കയില്‍ നടക്കുന്ന അറ്റ്‌ലാന്‍ഡ ഓപ്പണ്‍ ടി20യിലാണ് വിൻഡീസ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം. അറ്റ്‌ലാന്‍ഡ ഓപ്പണ്‍ ടി20യിൽ അറ്റ്‌ലാന്‍ഡ ഫയേഴ്‌സിന് വേണ്ടിയാണ് റക്കീം കോര്‍ണ്‍വാൽ വെടിക്കെട്ടിന് തിരികൊളുത്തിയത്.

22 സിക്‌സറുകളും 17 ഫോറുകളും നേടിയാണ് കോര്‍ണ്‍വാൽ ഇരട്ട സെഞ്ചുറി നേടിയത്. 266.23 ആണ് താരത്തിന്റെ സ്ട്രൈക്ക് റൈറ്റ്.77 പന്തിൽ പുറത്താകാതെ 205 റൺസാണ് കോര്‍ണ്‍വാൽ നേടിയത്.മത്സരത്തിൽ 20 ഓവറിൽ 326 റൺസാണ് അറ്റ്‌ലാന്‍ഡ ഫയേഴ്‌സ് നേടിയത്.

പക്ഷെ ഈ മല്‍സരത്തിന് ഒഫീഷ്യല്‍ ടി20 സ്റ്റാറ്റസില്ല എന്നതിനാൽ ഈ റെക്കോർഡ് രേഖപ്പെടുത്താനാവില്ല.16 ടീമുകള്‍ പങ്കെടുക്കുന്ന അമേരിക്കൻ ലീഗാണ് അറ്റ്‌ലാന്‍ഡ ഓപ്പണ്‍ ടൂര്‍ണമെന്റ്. അന്താരാഷ്ട്ര താരങ്ങളും ഈ ലീഗിന്റെ ഭാഗമാണ്. വലിയ ശ്രദ്ധ നേടാതിരുന്ന അറ്റ്‌ലാന്‍ഡ ഓപ്പണ്‍ ടൂര്‍ണമെന്റ് റക്കീം കോര്‍ണ്‍വലിന്റെ ഇരട്ട സെഞ്ചുറിയോടെ ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.

വെസ്റ്റ് ഇൻഡീസ് ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയിട്ടില്ല എങ്കിലും വെസ്റ്റ് ഇന്ഡീസിലെ ആഭ്യന്തര ലീഗായ സിപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന താരമാണ് റക്കീം കോര്‍ണ്‍വാൽ.

നിലവിൽ സിപിഎല്ലിൽ ബാർബഡോസ് റോയൽസിന്റെ താരമാണ് കോര്‍ണ്‍വാൽ. നേരത്തെ ആന്റിക ഹൗക്ക്ബിൾസ്, സെന്റ് ലൂസിയ കിങ്‌സ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സിൽ എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചത് ആ സഹതാരമാണ്; വെളിപ്പെടുത്തി ബിജോയ് വർഗീസ്

ആരാധകർ കേൾക്കാൻ ആഗ്രഹിച്ച വാർത്തയുമായി ഇവാൻ