in , ,

LOVELOVE

ബ്ലാസ്റ്റേഴ്സിൽ എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചത് ആ സഹതാരമാണ്; വെളിപ്പെടുത്തി ബിജോയ് വർഗീസ്

യുവതാരം ഹോർമിപാമിന് പിറകിൽ രണ്ടാം ഇന്ത്യൻ സെൻട്രൽ ബാക്ക് എന്ന പൊസിഷനിലേക്ക് പരിശീലകൻ ഇവാൻ വുകമനോവിച്ച് ബിജോയിയെ പരിഗണിച്ചത്. വലിയ മത്സരങ്ങൾ കളിച്ചുള്ള പരിചയ സമ്പത്ത് ഇല്ലാത്തത് ബിജോയിയെ ആദ്യ സീസണിലെ അൽപമൊന്ന് പിറകിലോട്ട് വലിച്ചിട്ടുണ്ട്. എന്നാൽ പരിചയ സമ്പത്ത് കണ്ടെത്തുന്നതോടെ താരം ബ്ലാസ്റ്റേഴ്സിന്റെ മികച്ച താരമായി മാറുമെന്ന പ്രതീക്ഷ ബ്ലാസ്റ്റേഴ്‌സ് പരിശീലകനും ആരാധകർക്കുമുണ്ട്.

കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നടത്തിയ കണ്ടുപിടുത്തങ്ങളിൽ ഒന്നാണ് മലയാളി താരം ബിജോയ് വർഗീസ്. 2018 ൽ കോവളം എഫ്സിയിൽ നിന്നും ബ്ലാസ്റ്റേഴ്സിൽ എത്തിയ ബിജോയ് കഴിഞ്ഞ സീസണിലാണ് ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയത്. കഴിഞ്ഞ സീസണിലെ പരിശീലന സെക്ഷനിൽ മികച്ച പ്രകടനം നടത്തിയ ബിജോയ് സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്തുകയും ചെയ്തു. പ്ലെയിങ് ഇലവനിൽ സ്ഥിരം സാന്നിധ്യമല്ല ബിജോയ് എങ്കിലും കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി അഞ്ച് തവണ ഈ മലയാളി താരം കളത്തിലിറങ്ങിയിട്ടുണ്ട്.

യുവതാരം ഹോർമിപാമിന് പിറകിൽ രണ്ടാം ഇന്ത്യൻ സെൻട്രൽ ബാക്ക് എന്ന പൊസിഷനിലേക്ക് പരിശീലകൻ ഇവാൻ വുകമനോവിച്ച് ബിജോയിയെ പരിഗണിച്ചത്. വലിയ മത്സരങ്ങൾ കളിച്ചുള്ള പരിചയ സമ്പത്ത് ഇല്ലാത്തത് ബിജോയിയെ ആദ്യ സീസണിലെ അൽപമൊന്ന് പിറകിലോട്ട് വലിച്ചിട്ടുണ്ട്. എന്നാൽ പരിചയ സമ്പത്ത് കണ്ടെത്തുന്നതോടെ താരം ബ്ലാസ്റ്റേഴ്സിന്റെ മികച്ച താരമായി മാറുമെന്ന പ്രതീക്ഷ ബ്ലാസ്റ്റേഴ്‌സ് പരിശീലകനും ആരാധകർക്കുമുണ്ട്.

കഴിഞ്ഞ സീസണിൽ തനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ താരത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബിജോയ്. കായിക മാധ്യമമായ സ്പോർട്സ് കീടയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബിജോയ് തനിക്ക് കഴിഞ്ഞ സീസണിൽ ഏറ്റവും കൊടുത്താൽ പിന്തുണ നൽകിയ താരത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ ബുദ്ധിമുട്ടുകൾ നിറഞ്ഞാ സാഹചര്യത്തിൽ എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചത് ടീമിലെ പ്രതിരോധ താരമായ സഞ്ജീവ് സ്റ്റാലിൻ എന്നാണ് ബിജോയ് പറയുന്നത്. ഞാനും സഞ്ജീവും തമ്മിൽ ല്ല അടുപ്പമുണ്ടായിരുന്നു, ഓരോ മത്സരങ്ങള്‍ക്ക് ശേഷവും സഞ്ജീവ് മുറിയില്‍ വന്ന് എന്നോട് സംസാരിക്കുമായിരുന്നുവെന്നും അണ്ട‌ര്‍ 17 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹത്തിന് എനിക്ക് പൂർണ പിന്തുണ നല്കാൻ സാധിച്ചെന്നും ബിജോയ് പറയുന്നു.

രാഹുല്‍, സഹലിക്ക, പ്രശാന്തേട്ടന്‍ എന്നിരെല്ലാം മത്സരശേഷം ടീം ബസില്‍ വച്ച്‌ എനിക്ക് പിന്തുണ നല്‍കുമായിരുന്നുവെന്നും എന്നാൽ സഞ്ജീവായിരുന്നു മുറിയിലെത്തി എന്നോട് മത്സരത്തെക്കുറിച്ച്‌ സംസാരിക്കുകയെന്നും ബിജോയ് അഭിമുഖത്തിൽ പറയുന്നു. കൂടാതെ പരിശീലകൻ ഇവാൻ വുകമനോവിച്ചും തനിക്ക് വലിയ പിന്തുണ നൽകിയെന്നും ബിജോയ് പറയുന്നു.

ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് കിടിലൻ തന്നെ; പക്ഷെ ചെറിയൊരു പ്രശ്‌നമുണ്ട്

ട്വന്റി 20 യിലും ഇരട്ട സെഞ്ചുറി; 77 പന്തില്‍ ഡബിള്‍ സെഞ്ചുറിയടിച്ച് വിന്‍ഡീസ് താരം; പറത്തിയത് 22 സിക്‌സറുകൾ