in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് കിടിലൻ തന്നെ; പക്ഷെ ചെറിയൊരു പ്രശ്‌നമുണ്ട്

കഴിഞ്ഞ ദിവസമാണ് ഐഎസ്എൽ ഒമ്പതാം സീസണിലേക്കുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. വിദേശ താരങ്ങളാലും ഇന്ത്യൻ താരങ്ങളും മികച്ച് നിൽക്കുന്ന സ്‌ക്വാഡാണ് ബ്ലാസ്റ്റേഴ്സിനെറ്റെതെങ്കിലും ചില ആശങ്കൾ കൂടി ഈ സ്‌ക്വാഡിലുണ്ട്.

കഴിഞ്ഞ ദിവസമാണ് ഐഎസ്എൽ ഒമ്പതാം സീസണിലേക്കുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. വിദേശ താരങ്ങളാലും ഇന്ത്യൻ താരങ്ങളും മികച്ച് നിൽക്കുന്ന സ്‌ക്വാഡാണ് ബ്ലാസ്റ്റേഴ്സിനെറ്റെതെങ്കിലും ചില ആശങ്കൾ കൂടി ഈ സ്‌ക്വാഡിലുണ്ട്.

സ്‌ക്വാഡിലെ ഫുൾ ബാക്കുകളുടെ കാര്യത്തിലാണ് ആ ആശങ്ക. കഴിഞ്ഞ സീസണിൽ ആറ് ഫുൾ ബാക്കുകളാണ് ടീമിൽ ഉണ്ടായത് എങ്കിൽ ഇത്തവണ ആകെ 4 പ്രോപ്പർ ഫുൾ ബാക്കുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ജെസ്സെൽ, ധനചന്ദ്ര, നിശു കുമാർ, സഞ്ജീവ് സ്റ്റാലിൻ എന്നീ ലെഫ്റ്റ് ബാക്കുകളും ഖബ്രാ, സന്ദീപ് സിംഗ് എന്നീ റൈറ്റ് ബാക്കുകളാണ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് ഉണ്ടായത്. ഇതിൽ ആറ് ഫുൾ ബാക്കുകളും കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നു.

എന്നാൽ ഇത്തവണ ലെഫ്റ്റ് ബാക്കിൽ ജെസ്സലും, നിഷുവും മാത്രമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. റൈറ്റ് ബാക്കിൽ ഖബ്രയും സന്ദീപ് സിംഗുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഓപ്‌ഷൻ. ഇത്തരത്തിൽ ഫുൾ ബൈക്കുകളുടെ എണ്ണക്കുറവ് തന്നെയാണ് സ്‌ക്വാഡിലെ ഒരു പ്രശ്നമായി കാണുന്നത്.

കഴിഞ്ഞ സീസണിൽ ടീമിലുണ്ടാവുകയും ഇത്തവണ ടീമിന്റെ ഭാഗമല്ലാത്തതുമായ സഞ്ജീവ് സ്റ്റാലിൻ. ധനചന്ദ്ര എന്നീ ഫുൾബാക്കുകൾക്ക് പകരം റിസേർവ് ടീമിൽ നിന്നും താരങ്ങൾ എത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

ടീമിന്റെ സെന്റർ ബാക്കായ ബിജോയ് വർഗീസ് നേരത്തെ റൈറ്റ് ബാക്ക് പൊസിഷനിൽ കളിച്ചിട്ടുണ്ട് എന്നത് ഈ വിടവ് അൽപമെങ്കിലും നികത്താൻ ബ്ലാസ്‌റ്റേഴ്‌സിനെ സഹായിക്കും.’

ബ്ലാസ്റ്റേഴ്‌സിന്റെ ആ വിദേശ താരത്തെ മിസ് ചെയ്യുന്നുവെന്ന് മലയാളി താരം

ബ്ലാസ്റ്റേഴ്സിൽ എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചത് ആ സഹതാരമാണ്; വെളിപ്പെടുത്തി ബിജോയ് വർഗീസ്