in ,

LOVELOVE LOLLOL CryCry

ബ്ലാസ്റ്റേഴ്‌സിന്റെ ആ വിദേശ താരത്തെ മിസ് ചെയ്യുന്നുവെന്ന് മലയാളി താരം

ഈ സീസണിൽ ചെഞ്ചോ ഗിൽറ്റ്ഷെന് പകരം നിഹാൽ സുധീഷ് നിങ്ങളുടെ റൂംമേറ്റായി മാറി, നിഹാലുമായി നിങ്ങൾക്ക് നല്ല ബന്ധമുണ്ട്. അവനുമായുള്ള നിങ്ങളുടെ സൗഹൃദത്തെക്കുറിച്ച് ഞങ്ങളോട് പറയൂവെന്ന് റിപ്പോർട്ടർ ഇന്റർവ്യൂവിൽ ആവശ്യപ്പെട്ടപ്പോഴാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ സീസണിലെ വിദേശ താരമായിരുന്ന ചെഞ്ചോ ഗിൽറ്റ്ഷൻ ക്ലബ്ബ്‌ വിട്ടുപോയത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്ന് റൂംമേറ്റ്‌ കൂടിയായ ബ്ലാസ്റ്റേഴ്‌സ് മലയാളി താരം ബിജോയ്‌. കൂടാതെ നിലവിലെ റൂംമേറ്റായ നിഹാൽ സുധീഷിനോടൊപ്പം താൻ എല്ലാ കാര്യങ്ങളും ആസ്വദിക്കുന്നുണ്ടെന്നും 22-കാരൻ കൂട്ടിച്ചേർത്തു.

ഈ സീസണിൽ ചെഞ്ചോ ഗിൽറ്റ്ഷെന് പകരം നിഹാൽ സുധീഷ് നിങ്ങളുടെ റൂംമേറ്റായി മാറി, നിഹാലുമായി നിങ്ങൾക്ക് നല്ല ബന്ധമുണ്ട്. അവനുമായുള്ള നിങ്ങളുടെ സൗഹൃദത്തെക്കുറിച്ച് ഞങ്ങളോട് പറയൂവെന്ന് റിപ്പോർട്ടർ ഇന്റർവ്യൂവിൽ ആവശ്യപ്പെട്ടപ്പോഴാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്.

“ഐ-ലീഗ് അണ്ടർ-18-ൽ കളിച്ച കാലം മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം, ആ സമയത്ത് നിഹാൽ എഫ്‌സി കേരളയിലായിരുന്നുവെന്ന് ഞാൻ കരുതുന്നു. അതിനു ശേഷം ഞങ്ങൾ വേറിട്ടു പോയി. 2020-ൽ കേരള ബ്ലാസ്റ്റേഴ്‌സ് ബി ടീമിൽ ചേർന്നതിന് ശേഷമാണ് ഞാൻ നിഹാലിനെ വീണ്ടും കണ്ടുമുട്ടുന്നത്.”

“അപ്പോഴാണ് ഞങ്ങൾ സംസാരിച്ചു തുടങ്ങിയത്, എന്നാൽ പിന്നീട് അദ്ദേഹം ഇന്ത്യൻ നേവി ടീമിൽ ചേർന്നു. അന്ന് ഞങ്ങൾക്കിടയിൽ അങ്ങനെയൊരു ബന്ധമില്ലായിരുന്നു, കഴിഞ്ഞ ഐഎസ്എൽ സീസണിന് ശേഷം ഞാൻ വീണ്ടും ബി ടീമിൽ ചേർന്നതിന് ശേഷമാണ് ഞങ്ങൾ കൂട്ടുകാരായത്.”

“ഞങ്ങൾ കൂടുതൽ ഇടപഴകുകയും ഇപ്പോൾ ഞങ്ങൾ റൂംമേറ്റ്‌സ് ആകുകയും ചെയ്തതോടെ ബന്ധം കൂടുതൽ ദൃഢമായി. അവൻ ചെറുപ്പമാണ്, അവൻ എന്നേക്കാൾ ഒരു വയസ്സിന് ഇളയതാണ്, അതിനാൽ എനിക്ക് അവനോട് തുറന്ന് സംസാരിക്കാൻ കഴിയും, എനിക്ക് ഇതുപോലെ സീനിയർ താരങ്ങളോട് ചെയ്യാൻ കഴിയില്ല.”

“കഴിഞ്ഞ വർഷം ചെഞ്ചോ ഭായ് എന്നോട് കൂടുതൽ സംസാരിക്കുകയും ഉപദേശിക്കുകയും ചെയ്യുമായിരുന്നു, പക്ഷേ എനിക്ക് അദ്ദേഹത്തോടൊപ്പം കൂടുതൽ സ്വാതന്ത്ര്യം എടുക്കാൻ കഴിഞ്ഞില്ല. അതേസമയം നിഹാലിന് എന്റെ അതേ പ്രായമായതിനാൽ എനിക്ക് അവനുമായി വഴക്കിടുകയെല്ലാം ചെയ്യാം. കഴിഞ്ഞ വർഷം എനിക്ക് ചെയ്യാൻ കഴിയാതെ പോയത് ഞങ്ങൾ ഇപ്പോൾ ഒരുപാട് ആസ്വദിക്കുന്നു.”

“ചെഞ്ചോ ഭായി എന്നേക്കാൾ സീനിയറായതിനാൽ എനിക്ക് കഴിഞ്ഞ സീസണിൽ അദ്ദേഹത്തോടൊപ്പം പുറത്തുപോകാൻ കഴിഞ്ഞിരുന്നില്ല, സത്യത്തിൽ വേറിട്ട അനുഭവമായിരുന്നു അദ്ദേഹത്തോടൊപ്പം. സഞ്ജീവ്, പ്രശാന്തേട്ടൻ എന്നിവരെ പോലെ കൂടെ അദ്ദേഹം ഇപ്പോൾ ഇല്ലെന്നതിൽ എനിക്ക് തീർച്ചയായും വളരെയധികം സങ്കടമുണ്ട്.” – ബിജോയ്‌ പറഞ്ഞു.

വിദേശ താരങ്ങളുടെ അക്കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് തന്നെ മുന്നിൽ

ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് കിടിലൻ തന്നെ; പക്ഷെ ചെറിയൊരു പ്രശ്‌നമുണ്ട്