in , ,

LOVELOVE

വിദേശ താരങ്ങളുടെ അക്കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് തന്നെ മുന്നിൽ

എന്തായാലും പുതിയ ഐഎസ്എൽ സീസൺ തുടങ്ങാനിരിക്കെ ഇത്തവണത്തെ ഓരോ ടീമിന്റെയും വിദേശ താരങ്ങളെ കുറിച്ചുള്ള ചില കണക്കുകളാണ് നമ്മൾ ഇവിടെ പരിശോധിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് കിക്ക് ഓഫ്‌ കുറിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനകം തന്നെ കൊച്ചിയിൽ വെച്ച് നടക്കുന്ന ഐഎസ്എൽ ഉദ്ഘാടന മത്സരത്തെ സ്വീകരിക്കാൻ ആരാധകർ ഒരുങ്ങികഴിഞ്ഞു.

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനെ നേരിടാൻ ഓരോ ക്ലബ്ബും ഒരുങ്ങുമ്പോൾ കഴിഞ്ഞ തവണ ടീമിലില്ലാത്ത ചില പുതുമുഖങ്ങൾ ഇത്തവണ ടീമിലുണ്ടാകും, പ്രത്യേകിച്ച് വിദേശ താരങ്ങൾ.

ഇന്ത്യൻ സൂപ്പർ ലീഗിനെ മനോഹരമാക്കുന്നതിൽ വലിയൊരു പങ്ക് തന്നെയാണ് വിദേശ കളിക്കാർ വഹിക്കുന്നത്. സാക്ഷാൽ റോബെർട്ടോ കാർലോസ് മുതൽ ഡീഗോ ഫോർലാനും ബെർബറ്റോവും ഐഎസ്എല്ലിൽ ബൂട്ട് കെട്ടിയിട്ടുണ്ട്.

എന്തായാലും പുതിയ ഐഎസ്എൽ സീസൺ തുടങ്ങാനിരിക്കെ ഇത്തവണത്തെ ഓരോ ടീമിന്റെയും വിദേശ താരങ്ങളെ കുറിച്ചുള്ള ചില കണക്കുകളാണ് നമ്മൾ ഇവിടെ പരിശോധിക്കുന്നത്.

ഒരു ടീമിൽ അനുവദിച്ചിട്ടുള്ള 6 വിദേശ താരങ്ങളുടെയും വയസ്സിന്റെ അടിസ്ഥാനത്തിൽ ഒരു ക്ലബ്ബിന്റെ ശരാശരി വയസ്സ് എത്രയാണെന്നാണ് നമ്മൾ നോക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരങ്ങൾ തന്നെയാണ് ഇക്കാര്യത്തിൽ മുന്നിൽ വരുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ വിദേശ താരങ്ങളുടെ ശരാശരി വയസ്സ് എന്നത് 29.33 ആണ്, ബ്ലാസ്റ്റർസിനെക്കാൾ വിദേശ താരങ്ങളുടെ ശരാശരി വയസ്സ് കുറഞ്ഞ മറ്റൊരു ടീമും നിലവിൽ ഐഎസ്എല്ലിൽ ഇല്ല എന്നത് വ്യക്തം.

ഐഎസ്എല്ലിലെ ഓരോ ക്ലബ്ബിന്റെയും വിദേശ താരങ്ങളുടെ ശരാശരി വയസ്സ് കാണിക്കുന്ന ചിത്രം ഇതാ :

കിടിലൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ്, യുവതാരത്തിന് പുതിയ കരാർ

ബ്ലാസ്റ്റേഴ്‌സിന്റെ ആ വിദേശ താരത്തെ മിസ് ചെയ്യുന്നുവെന്ന് മലയാളി താരം