in , ,

LOVELOVE LOLLOL

കിടിലൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ്, യുവതാരത്തിന് പുതിയ കരാർ

19 വയസുകാരനായ മിഡ്‌ഫീൽഡർ ഇത്തവണ നടന്ന സാഫ് അണ്ടർ 20 ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തി ഇന്ത്യക്ക് കപ്പ്‌ നേടികൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ ഐഎസ്എല്ലിനുള്ള സീനിയർ ടീമിലേക്ക് ഇടം നേടിയ യുവതാരത്തിന് കരാർ ദീർഘകാലത്തേക്ക് ബ്ലാസ്റ്റേഴ്‌സ് നീട്ടിനൽകിയെന്ന് റിപ്പോർട്ടുകൾ.

റിസർവ് ടീമിൽ നിന്നും ഐഎസ്എല്ലിനുള്ള മെയിൻ ടീമിലേക്ക് പ്രൊമോഷൻ ലഭിച്ച വിബിൻ മോഹനൻ എന്ന തൃശൂർ സ്വദേശിക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് 2026 വരെ കരാർ നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

19 വയസുകാരനായ മിഡ്‌ഫീൽഡർ ഇത്തവണ നടന്ന സാഫ് അണ്ടർ 20 ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തി ഇന്ത്യക്ക് കപ്പ്‌ നേടികൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ബി ടീമിലൂടെ വളർന്ന താരം ഇന്ത്യൻ ആരോസിന് വേണ്ടിയും നിരവധി തവണ ലോണടിസ്ഥാനത്തിൽ കുപ്പായമണിഞ്ഞിട്ടുണ്ട്. സാഫ് കപ്പ്‌ നേടിയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീം പ്രീസീസൺ ക്യാമ്പിലേക്ക് ക്ഷണം കിട്ടിയ വിബിൻ മോഹനന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതാണ് ഐഎസ്എൽ സ്‌ക്വാഡിൽ ഇടം പിടിച്ചത്.

അങ്കം തുടങ്ങും മുമ്പേ അണിയറയിൽ കിടിലൻ നീക്കം നടത്തി ബ്ലാസ്റ്റേഴ്‌സ്

വിദേശ താരങ്ങളുടെ അക്കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് തന്നെ മുന്നിൽ