in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

അങ്കം തുടങ്ങും മുമ്പേ അണിയറയിൽ കിടിലൻ നീക്കം നടത്തി ബ്ലാസ്റ്റേഴ്‌സ്

നാളെ കൊച്ചിയിൽ ഉദ്‌ഘാടന മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുകയാണ്. ആദ്യ അങ്കത്തിന് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുമ്പോൾ അണിയറയിൽ ഒരു കിടിലൻ നീക്കം നടത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഇത്തവണ സീനിയർ ടീമിലേക്ക് അവസരം ലഭിച്ച മലയാളി താരം വിബിൻ മോഹന്റെ കാര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് നിർണായകമായ തീരുമാനം എടുത്തിരിക്കുന്നത്.

നാളെ കൊച്ചിയിൽ ഉദ്‌ഘാടന മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുകയാണ്. ആദ്യ അങ്കത്തിന് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുമ്പോൾ അണിയറയിൽ ഒരു കിടിലൻ നീക്കം നടത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഇത്തവണ സീനിയർ ടീമിലേക്ക് അവസരം ലഭിച്ച മലയാളി താരം വിബിൻ മോഹന്റെ കാര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് നിർണായകമായ തീരുമാനം എടുത്തിരിക്കുന്നത്.

19 കാരനായ വിബിൻ മോഹന് ദീർഘനാളത്തെ കരാർ നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. താരം ബ്ലാസ്റ്റേഴ്‌സുമായി 2026 വരെയുള്ള കരാർ ഒപ്പിട്ടു എന്നാണ് ഏറ്റവും പുതിയ റിപോർട്ടുകൾ. 2022 സാഫ് അണ്ടര്‍ 20 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ദേശീയ ടീമില്‍ അംഗമായിരുന്നു വിബിന്‍ മോഹനിൽ വലിയ ഭാവിയാണ് ബ്ലാസ്റ്റേഴ്‌സ് കാണുന്നത്. അതിനാൽ തന്നെയാണ് താരത്തിന് ഒരു ദീർഘ കരാർ ബ്ലാസ്റ്റേഴ്‌സ് നൽകിയിരിക്കുന്നത്.

തൃശൂർ സ്വദേശിയായ വിപിൻ സെൻട്രൽ മിഡ്ഫീൽഡറാണ്. 2017 ൽ കേരളാ പോലീസ് അക്കാദമിയിൽ നിന്നാണ് വിപിൻ ബ്ലാസ്റ്റേഴ്സിന്റെ ബി ടീമിലേക്ക് എത്തുന്നത്. 2020 മുതൽ 2022 വരെ താരത്തെ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ ആരോസിലേക്ക് ലോൺ അടിസ്ഥാനത്തിൽ അയക്കുകയും ചെയ്തു. രണ്ട് സീസണുകളിൽ ഇന്ത്യൻ ആരോസിന് വേണ്ടി കളിച്ച വിപിൻ 31 മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റും തന്റെ പേരിലാക്കിയിട്ടുണ്ട്.

ഈ വർഷത്തെ ഡ്യൂറൻഡ് കപ്പിലും വിപിൻ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇറങ്ങിയിട്ടുണ്ട്. ഡ്യൂറന്റ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിക്കു വേണ്ടി അഞ്ച് മത്സരങ്ങളിലാണ് വിപിൻ ബൂട്ടണിഞ്ഞത്.

മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന വിപിൻ പന്ത് പ്രതിരോധിക്കാനും മുന്നേറ്റ നിരയിലേക്ക് പന്തെത്തിക്കാനും കെൽപ്പുള്ള താരമാണ്. മികച്ച യുവതാരമായി കണക്കാക്കുന്ന വിപിന് 2026 വരെയുള്ള ദീർഘനാളത്തെ കരാർ നൽകിയത് ബ്ലാസ്റ്റേഴ്സിന്റെ മികച്ച നീക്കമായാണ് കണക്കാക്കുന്നത്.

നാളെ ആദ്യ അങ്കം;ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനെ കുറിച്ചുള്ള സൂചനകൾ പുറത്ത്

കിടിലൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ്, യുവതാരത്തിന് പുതിയ കരാർ