in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ ബ്ലാസ്റ്റേഴ്‌സ് മുൻതാരം ബൂട്ട് കെട്ടുന്നു..

ആധുനികഫുട്ബോളിലെ സൂപ്പർ താരമായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻതാരം യുവേഫ യൂറോപ്പ ലീഗ് മത്സരത്തിൽ ബൂട്ട് കെട്ടാനൊരുങ്ങുന്നു.

ആധുനികഫുട്ബോളിലെ സൂപ്പർ താരമായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻതാരം യുവേഫ യൂറോപ്പ ലീഗ് മത്സരത്തിൽ ബൂട്ട് കെട്ടാനൊരുങ്ങുന്നു.

ഇന്ന് ഇന്ത്യൻ സമയം രാത്രി 10:15-ന് നടക്കുന്ന ഗ്രൂപ്പ് റൗണ്ട് മത്സരത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സൈപ്രസ് ക്ലബ്ബായ ഒമോനോയ എഫ്സിക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായിരുന്ന ഗാരി ഹൂപ്പർ ജേഴ്സിയണിയുന്നത്.

സൈപ്രസ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന ഇന്നത്തെ മത്സരത്തിൽ ഇരുടീമുകൾക്കും വിജയം അനിവാര്യമാണ്. ഗ്രൂപ്പ് റൗണ്ടിൽ വെച്ച് തന്നെ ഒക്ടോബർ 14-ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ വീണ്ടും ഗാരിഹൂപ്പറിന്റെ ടീം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ബൂട്ട് കെട്ടും

2020-2021 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി കുപ്പായമണിഞ്ഞ ഇംഗ്ലണ്ട് സ്വദേശിയായ ഗാരി ഹൂപ്പറിനെ ഈ സീസണിലാണ് സൈപ്രസ് ക്ലബ്ബ് സ്വന്തമാക്കിയത്. യുവേഫ യൂറോപ്പ ലീഗിൽ കളിക്കുന്ന ഓമോനോയ എഫ്സിക്ക്‌ വേണ്ടി പന്ത് തട്ടാനുള്ള അവസരവും ഇതുവഴി ഗാരി ഹൂപറിനു ലഭിച്ചു.

താരലേലത്തിൽ വമ്പൻ താരത്തെ നോട്ടമിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്; ലക്ഷ്യം ധോണിക്ക് ശേഷം നായകത്വം

അമ്പമ്പോ!! കിടിലൻ താരം ഐഎസ്എല്ലിൽ ഈ സീസണിൽ കളിച്ചേനെ, പക്ഷെ…