in , ,

LOLLOL OMGOMG LOVELOVE

വിശ്വസ്തനെ കൈവിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്

2018മുതൽ 2021 വരെ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി കളിച്ച താരമാണ് ശർദുൾ താക്കൂർ.ആ സമയത്ത് ചെന്നൈ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു ശർദുൾ താക്കൂർ. ബോളിങ്ങിൽ ഏതു സമയത്തു ഉപയോഗിക്കാനും ആ സമയത്ത് വിക്കറ്റുകൾ വീഴ്ത്താൻ കെല്പുള്ളതുമായ ശർദുൾ താക്കൂറിനെ പലസമയങ്ങളിലും മഹിന്ദ്ര സിങ് ധോണി കൃത്യമായി ഉപയോഗിക്കുകയും, മത്സരഫലം ചെന്നൈക്ക് അനുകൂലമാക്കുകയും ചെയ്‌തിരുന്നു.

എന്നാൽ 2022ൽ നടന്ന മെഗാ ലേലത്തിനു മുന്നോടിയായി താരത്തെ ചെന്നൈ സൂപ്പർ കിങ്‌സ് റിലീസ് ചെയ്യുകയായിരുന്നു. മെഗാലേലത്തിൽ ചെന്നൈക്ക് ശർദുൾ താക്കൂറിനെ തിരിച്ചെടുക്കാൻ സാധിച്ചില്ല. 10കോടിയോളം രൂപ മുതൽ മുടക്കി ഡൽഹി ക്യാപിറ്റൽസ് ശർദുൽ താക്കൂറിനെ സ്വന്തമാക്കുകയായിരുന്നു.

രണ്ടുദിവസങ്ങൾക്കു മുമ്പാണ് താക്കൂറിനെ ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്തത്. താരത്തിന്റെ മോശം ഫോം തന്നെയാണ് താരത്തെ റിലീസ് ചെയ്യാൻ ഡൽഹി ക്യാപിറ്റൽസിനെ പ്രേരിപ്പിച്ചത്. താരത്തെ റിലീസ് ചെയ്യുന്ന സമയത്ത് താരത്തെ പഴയ ക്ലബ്ബായ ചെന്നൈ സൂപ്പർ കിങ്സിന് ട്രേഡിങിലൂടെ കൈമാറാൻ ഡൽഹി ക്യാപിറ്റൽസ് ശ്രമം നടത്തിയിരുന്നു.

എന്നാൽ താക്കൂറിനെ വാങ്ങാൻ ചെന്നൈ സൂപ്പർ കിങ്‌സ് ഒരുക്കമല്ലായിരുന്നു. ഇതോടെ താക്കൂറിനെ ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡർസിന് കൈമാറുകയായിരുന്നു.

ചെന്നൈയിൽ ഉണ്ടായിരുന്ന സമയത്ത് ധോണിയുടെ വിശ്വാസ്തരിൽ ഒരാളായിരുന്ന താക്കൂറിനെ ചെന്നൈ ട്രെഡിങ്ങിലൂടെ സ്വന്തമാക്കുമെന്ന് ഡൽഹി കരുതിയിരുന്നു. എന്നാൽ താക്കൂറിനെ കൈവിടാനായിരുന്നു ചെന്നൈയുടെ തീരുമാനം.

ആരാധകർ എതിരാവും; ഇക്കാര്യം സൂക്ഷിച്ചില്ലെങ്കിൽ സഞ്ജുവിന് മുട്ടൻ പണി കിട്ടും

ഗോവയെ വീഴ്ത്തിയ തന്ത്രം വെളിപ്പെടുത്തി ഇവാൻ ആശാൻ