in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഗോവയെ വീഴ്ത്തിയ തന്ത്രം വെളിപ്പെടുത്തി ഇവാൻ ആശാൻ

നോർത്ത് ഈസ്റ്റിനെ കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയപ്പോൾ പലരും പറഞ്ഞത് നോർത്ത് ഈസ്റ്റ് ഒരു ചെറിയ ടീമാണ് അവരെ തോൽപ്പിക്കുന്നത് ഇത്രയും വലിയ കാര്യമാണോ എന്നുള്ളതായിരുന്നു. എന്നാൽ കരുത്തരായ എഫ് സി ഗോവയെയും പരാജയപ്പെടുത്തികൊണ്ട് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ശക്തി വെളിപ്പെടുത്തിയിരിക്കുകയാണ്.

എഫ് സി ഗോവക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് വിജയം നേടിയതിന് പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ വിജയ തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകൻ ഇവാൻ വുകമനോവിച്ച്.എഫ് സി ഗോവ ലീഗിലെ മികച്ച ടീമാണെന്നും അവർക്ക് പന്ത് ഹോൾഡ് ചെയ്യാനും അത് കൃത്യമായി മുന്നേറ്റനിരയിലേക്ക് എത്തിക്കാനും അത് വലയിലെത്തിക്കാനുമുള്ള കഴിവുണ്ട് എന്ന് ഞങ്ങൾക്ക് നേരത്തെ തന്നെ അറിഞ്ഞതാണ്. അവർക്ക് പന്തെത്തിക്കുന്ന താരങ്ങളെ കൃത്യമായി പൂട്ടുക എന്ന തന്ത്രമാണ് തങ്ങൾ നടപ്പിലാക്കിയത് എന്നാണ് ഇവാൻ വുകമനോവിച്ച് പറഞ്ഞത്.

ഗോവ നായകൻ എടു ബെഡിയാണ് അതിൽ പ്രധാനി.എടു ബെഡിയാണ് എഫ് സി ഗോവയുടെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മധ്യനിരതാരം.എടൂ ബെഡിയയെ പോലെയുള്ള പ്രധാന താരങ്ങളെ ഇടം വലം തിരിയാതെ പൂട്ടണമെന്നുള്ള ഒരു തന്ത്രം കളിക്ക് മുമ്പേ ഞങ്ങൾ ആവിഷ്കരിച്ചിരുന്നു എന്നും ആ തന്ത്രം കൃത്യമായി നടപ്പിലാക്കാൻ കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ താരങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്നും അത് മൂലം എഫ് സി ഗോവയുടെ നീക്കങ്ങൾക്ക് വലിയൊരളവിൽ ഇടിവു സംഭവിച്ചതായും ഞങൾ മനസ്സിലാക്കി.

ആ സമയത്താണ് ഞങ്ങളുടെ ആക്രമണങ്ങൾ ഉണ്ടായത് എന്നും ആ ആക്രമണങ്ങളിലൂടെ ഗോളുകൾ നേടാൻ സാധിച്ചത് വിജയത്തിന് കാരണമായി എന്നാണ് കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് പറയുന്നത്.

ലീഗിലെ ഇടയ്ക്കുള്ള തുടർച്ചയായ 3 പരാജയങ്ങൾക്ക് ശേഷം നോർത്ത് ഈസ്റ്റിനേയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് എഫ് സി ഗോവയെയും പരാജയപ്പെടുത്തികൊണ്ട് മികച്ച ട്രാക്കിലേക്ക് എത്തിയിരിക്കുകയാണ്.

നോർത്ത് ഈസ്റ്റിനെ കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയപ്പോൾ പലരും പറഞ്ഞത് നോർത്ത് ഈസ്റ്റ് ഒരു ചെറിയ ടീമാണ് അവരെ തോൽപ്പിക്കുന്നത് ഇത്രയും വലിയ കാര്യമാണോ എന്നുള്ളതായിരുന്നു. എന്നാൽ കരുത്തരായ എഫ് സി ഗോവയെയും പരാജയപ്പെടുത്തികൊണ്ട് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ശക്തി വെളിപ്പെടുത്തിയിരിക്കുകയാണ്.

വിശ്വസ്തനെ കൈവിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്

നെയ്മറെയും ബ്രസീലിനെയും ഫിഫയ്ക്ക് വേണ്ടേ?; ഇത് ഫിഫയ്ക്ക് സംഭവിച്ച തെറ്റോ