in , ,

AngryAngry LOLLOL OMGOMG LOVELOVE CryCry

ആരാധകർ എതിരാവും; ഇക്കാര്യം സൂക്ഷിച്ചില്ലെങ്കിൽ സഞ്ജുവിന് മുട്ടൻ പണി കിട്ടും

ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനാണ് മലയാളി താരമായ സഞ്ജു സാംസൺ.രാജസ്ഥാൻ റോയൽസിന്റെ മാനേജ്മെൻറ് വലിയ രീതിയിൽ വിശ്വസിക്കുകയും വലിയ ഭാവി കണക്കാക്കുന്ന താരം കൂടിയാണ് സഞ്ജു സാംസൺ.

ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനാണ് മലയാളി താരമായ സഞ്ജു സാംസൺ.രാജസ്ഥാൻ റോയൽസിന്റെ മാനേജ്മെൻറ് വലിയ രീതിയിൽ വിശ്വസിക്കുകയും വലിയ ഭാവി കണക്കാക്കുന്ന താരം കൂടിയാണ് സഞ്ജു സാംസൺ.

അതുകൊണ്ടുതന്നെയാണ് ക്യാപ്റ്റൻസിയിൽ വലിയ അനുഭവ സമ്പത്തില്ലാത്ത സഞ്ജുവിന് രാജസ്ഥാൻ റോയൽസ് മാനേജ്മെൻ്റ് അവളുടെ ടീമിൻറെ നായകനാക്കിയതും.സഞ്ജുവിൽ ഇപ്പോഴും വലിയ പ്രതീക്ഷയുള്ള രാജസ്ഥാൻ റോയൽസ് ഒരു കാരണവശാലും സഞ്ജുവിനെ ഇനി നായക സ്ഥാനത്തുനിന്ന് മാറ്റാൻ സാധ്യതയില്ല.

പക്ഷേ സഞ്ജുവിനെ സംബന്ധിച്ച് അൽപം വെല്ലുവിളി നൽകുന്ന കാര്യമായിരിക്കാം ഇനി നടക്കാൻ പോകുന്നത്. കാരണം രാജസ്ഥാൻ റോയൽസിലെ തൻറെ സഹതാരമായ ജോസ് ബട്ലറുടെ നായകത്വത്തിൽ ഇറങ്ങിയ ഇംഗ്ലണ്ട് ടി20 ലോക കിരീടം സ്വന്തമാക്കിയിരുന്നു. ഒരുപക്ഷേ അടുത്ത ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൽ സഞ്ജു സാംസന്റെ ക്യാപ്റ്റൻസിയിൽ ടീം വലിയ രീതിയിൽ മുന്നേറിയില്ല എങ്കിൽ ആരാധകരുടെ ഭാഗത്തു നിന്ന് ചിലപ്പോൾ പ്രതിഷേധങ്ങൾ ഉണ്ടായേക്കാം.

സഞ്ജുവിനെ നായകനാക്കിയതിൽ നിന്ന് പിന്മാറിക്കൊണ്ട് ടി20 ലോക കിരീടം നേടിയ ജോസ് ബട്ലറെ നായകനാക്കണമെന്ന് പലരും അഭിപ്രായപ്പെട്ടേക്കാം.

ഏതായാലും നിലവിലെ സാഹചര്യമനുസരിച്ച് സഞ്ജുവിനെ നായക സ്ഥാനത്ത് നിന്ന് മാറ്റാൻ രാജസ്ഥാൻ മാനേജ്മെൻ്റ് തയ്യാറാകില്ല.. പക്ഷേ രാജസ്ഥാൻ റോയൽസ് അടുത്ത സീസണിൽ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എങ്കിൽ ആരാധകരിൽ ചിലരുടെ ഭാഗത്തുനിന്നെങ്കിലും സഞ്ജുവിനെ മാറ്റി പകരം ജോസ് ബട്ട്‌ലരെ നായകൻ ആക്കണം എന്നുള്ള ഒരു പ്രതിഷേധം ഉയരാനുള്ള സാധ്യതയുണ്ട്.

ഐപിഎല്ലിൽ നിന്നും പിന്മാറി രണ്ട് ഓസിസ് താരങ്ങൾ

വിശ്വസ്തനെ കൈവിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്