in , ,

LOVELOVE LOLLOL

ഐപിഎല്ലിൽ നിന്നും പിന്മാറി രണ്ട് ഓസിസ് താരങ്ങൾ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു പാറ്റ് കമ്മിൻസ് . മെഗാലേലത്തിൽ 7 കോടിയോളം രൂപ മുടക്കിയാണ് പാറ്റ് കമ്മിൻസിനെ കൊൽക്കത്ത ടീമിലെത്തിച്ചത്. പന്ത് കൊണ്ടും ബാറ്റ് കൊണ്ടുമൊക്കെ തിളങ്ങാൻ കെല്പുള്ള ഒരു താരം കൂടിയാണ് പാറ്റ് കമ്മിൻസ്.

അടുത്ത വർഷത്തെ ഐ പി എല്ലിനായുള്ള താരലേലം നടക്കാൻ ഇനി ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ രണ്ട് ഓസ്‌ട്രേലിയൻ താരങ്ങൾ ഐ പി എലിൽ നിന്ന് പിന്മാറയിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ടീം നായകനായ പാറ്റ് കമ്മിൻസും പേസർ മിച്ചൽ സ്റ്റാർക്കുമാണ് ഐ പി എല്ലിൽ നിന്ന് പിന്മാറിയിരിക്കുന്നത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു പാറ്റ് കമ്മിൻസ് . മെഗാലേലത്തിൽ 7 കോടിയോളം രൂപ മുടക്കിയാണ് പാറ്റ് കമ്മിൻസിനെ കൊൽക്കത്ത ടീമിലെത്തിച്ചത്. പന്ത് കൊണ്ടും ബാറ്റ് കൊണ്ടുമൊക്കെ തിളങ്ങാൻ കെല്പുള്ള ഒരു താരം കൂടിയാണ് പാറ്റ് കമ്മിൻസ്.

എന്നാൽ അടുത്ത വർഷം ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന ആഷസ് പരമ്പരയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി അടുത്ത വർഷത്തെ ഐ പി എല്ലിൽ നിന്ന് പിന്മാറുകയാണ് എന്ന് പാറ്റ് കമ്മിൻസ് ഇതിനോടകം തന്നെ അറിയിച്ചിരിക്കുകയാണ്. മിച്ചൽ സ്റ്റാർക്കും സമാനമായിട്ടുള്ള ഒരു തീരുമാനം തന്നെയാണ് എടുത്തിരിക്കുന്നത്.

2015ന് ശേഷം മിച്ചൽ സ്റ്റാർക്ക് ഐ പി എല്ലിൽ കളിച്ചിട്ടില്ലായെങ്കിലും അടുത്ത താരലേലത്തിലും തന്റെ പേര് നൽകാൻ മിച്ചൽ സ്റ്റാർക്കും ഒരുക്കമല്ല . ഇംഗ്ലണ്ടിനെതിരായുള്ള ആഷസ് പരമ്പരയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയിട്ടാണ് മിച്ചൽ സ്റ്റാർക്കും ഐ പി എല്ലിൽ നിന്ന് പിന്മാറിയിരിക്കുന്നത്.

ഒരുപക്ഷെ ഐ പി എല്ലിന്റെ മെഗാലേലത്തിൽ അല്ലെങ്കിൽ ഒരുപക്ഷെ ഐ പി എല്ലിന്റെ താരലേലത്തിൽ പേരുനൽകിയിരുന്നെങ്കിൽ കോടിക്കണക്കിന് രൂപ ചെലവഴിക്കാൻ ടീമുകൾ തയ്യാറായിരുന്ന ഒരവസ്ഥയിലാണ് മിച്ചൽ സ്റ്റാർക്കും ദേശീയ ടീമിനു വേണ്ടി ഐ പി എല്ലിൽ നിന്ന് പിന്മാറുന്നത്.

ബ്ലാസ്റ്റേഴ്‌സ് മുൻ താരം ആൽബിനോ ഗോമസ് ഇനി പുതിയ ക്ലബ്ബിൽ

ആരാധകർ എതിരാവും; ഇക്കാര്യം സൂക്ഷിച്ചില്ലെങ്കിൽ സഞ്ജുവിന് മുട്ടൻ പണി കിട്ടും