അൽബിനോ ഗോമസ്. കഴിഞ്ഞ സീസൺ വരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ ആയിരുന്നു അൽബിനോ ഗോമസ് എന്ന 27 കാരൻ. 2020ലാണ് അൽബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.2020-21 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 20 മത്സരങ്ങളിൽ അൽബിനോ ഗ്ലൗ അണിഞ്ഞിട്ടുണ്ട്.2021-22 സീസണിലും പരിശീലകൻ ഇവാൻ വുകമനോവിചിൻ്റെ ഫസ്റ്റ് ചോയ്സ് ഗോൾ കീപ്പർ ആൽബിനോ ഗോമസ് തന്നെയായിരുന്നു.
എന്നാൽ കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന് ആകെ നാലു മത്സരങ്ങൾ മാത്രമേ കളിക്കാനായുള്ളൂ. പിന്നീട് അദ്ദേഹം പരിക്ക് പറ്റി പുറത്തു പോകുകയും പകരം പ്രഭ്സുഖാൻ സിംഗ് ഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പറായി എത്തുകയും ചെയ്തു.അൽബിനോ ഗോമസ് പരിക്കേറ്റു പുറത്തായതോടെ പകരക്കാരനായ പ്രഭ്സൂഖാൻ സിങ് ഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തതോടുകൂടി കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ അൽബിനോ ഗോമസിൽ നിന്ന് പ്രഭ് സുഖാൻ സിങ്ങിലേക്ക് മാറുകയായിരുന്നു.
അൽബിനോ ഗോമസ് പരിക്കുമാറി തിരിച്ചെത്തിയെങ്കിലും പ്രഭ് സുഖാൻ സിങ് ഗിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ നിർണായക താരമായതിനാൽ ഇനി ടീമിൽ തുടരുന്നതിൽ കാര്യമില്ലെന്നും ഇനി ടീമിൽ അവസരങ്ങളില്ല എന്ന് മനസ്സിലാക്കിയതോട് കൂടിയാണ് അൽബിനോ ഗോമസും കേരള ബ്ലാസ്റ്റേഴ്സ് തമ്മിൽ വഴി പിരിയുന്നത്.
ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായ അൽബിനോ ഗോമസ് പുതിയൊരു ക്ലബ്ബിലേക്ക് ചേർന്നിരിക്കുകയാണ്. ഐ ലീഗ് ക്ലബായ ചർച്ചിൽ ബ്രദാഴ്‌സിന് വേണ്ടിയായിരിക്കും ഇനി താരം വലകാക്കുക.ചർച്ചിൽ ബ്രദേഴ്സ് ടീം ഉടമ തന്നെയാണ് അൽബിനോ ഗോമസിൻ്റെ ട്രാൻസ്ഫർ കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയ താരം തന്നെയാണ് അൽബിനോ ഗോമസ്. അൽബിനോ ഗോമസ് ഐ എസ് എല്ലിൽ ഇല്ല എങ്കിലും ഇനി ഐ ലീഗിൽ അദ്ദേഹം ചർച്ചിൽ ബ്രദേഴ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെയ്ക്കെട്ടെയെന്നാണ് ആരാധകരും പ്രാർത്ഥിക്കുന്നത്.