in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

താരലേലത്തിൽ ഐറിഷ് താരത്തെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ്

മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് മിനിലേലത്തിലൂടെ ഒരു സർപ്രൈസ് താരത്തെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നു എന്നുള്ളതാണ് ചെന്നൈ സൂപ്പർ കിങ്‌സുമായി ബന്ധപ്പെട്ടു കൊണ്ട് പുറത്തു വരുന്ന വാർത്തകൾ.

അടുത്ത വർഷത്തെ ഐപിഎല്ലിനായുള്ള താരലേലം ഡിസംബറിൽ നടക്കാനിരിക്കുകയാണ് . ഇതിനു മുന്നോടിയായി ടീമിലെത്തിക്കേണ്ട താരങ്ങളെ കുറിച്ചുള്ള സജീവ ചർച്ചയിൽ തന്നെയാണ് ടീം മാനേജ്മെന്റുകൾ.

ടീമുകൾ സ്വന്തമാക്കാൻ ലക്ഷ്യമിടുന്ന താരങ്ങളെ കുറിച്ചുള്ള റിപോർട്ടുകൾ പുറത്ത് വരുമ്പോൾ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ലക്ഷ്യങ്ങളും പുറത്ത് വരികയാണ്.മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് മിനിലേലത്തിലൂടെ ഒരു സർപ്രൈസ് താരത്തെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നു എന്നുള്ളതാണ് ചെന്നൈ സൂപ്പർ കിങ്‌സുമായി ബന്ധപ്പെട്ടു കൊണ്ട് പുറത്തു വരുന്ന വാർത്തകൾ.

ഇക്കഴിഞ്ഞ ട്വന്റി – ട്വന്റി ലോകകപ്പിൽ അയർലൻഡിന് വേണ്ടി മികച്ച പ്രകടനം നടത്തിയ ഇടംകൈയ്യൻ പേസർ ജോഷ് ലിറ്റിലിനെ സ്വന്തമാക്കാനാണ് ചെന്നൈ സൂപ്പർ കിങ്‌സ് ശ്രമങ്ങൾ നടത്തുന്നത് എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

ഇടംകൈയ്യൻ പേസർ എന്നതും മികച്ച രീതിയിൽ യോർക്കറുകൾ എറിയാൻ കഴിയുന്നു എന്നുള്ളതു തന്നെയാണ് ലിറ്റിലിനെ സ്വന്തമാക്കാൻ ചെന്നൈയെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നെറ്റ് ബൗളറായിരുന്നു ജോഷ് ലിറ്റിൽ. ആ സമയത്ത് ക്യാപ്റ്റൻ മഹിന്ദ്ര സിങ് ധോണിക്ക് ജോഷ് ലിറ്റിലിന്റെ ബോളിങ് ആകർഷിക്കപ്പെട്ടതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് . അതുകൊണ്ട് തന്നെയാണ് മിനി ലേലത്തിൽ ജോഷ് ലിറ്റിലിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ചെന്നൈ സൂപ്പർ കിങ്‌സ് നടത്തിയേക്കുമെന്നുള്ള സൂചനകൾ കൂടി പുറത്ത് വരുന്നത്.

ലേലത്തിനു മുന്നോടിയായി ഡ്വെയ്ൻ ബ്രാവോയെ ചെന്നൈ സൂപ്പർ കിങ്‌സ് ഒഴിവാക്കിയിരുന്നു . അതിനാൽ തന്നെ ബ്രാവോയ്ക്ക് പകരക്കാരനായി ഒരു വിശ്വസ്തനായ ബൗളർ കൂടി ചെന്നൈക്ക് ആവശ്യമാണ്.ജോഷ് ലിറ്റിലിനെ ടീമിലെത്തിക്കുകയാണ് എങ്കിൽ ഡെത്ത് ഓവറുകളിൽ അത് മികച്ച നീക്കമായി ചെന്നൈക്ക് മാറുമെന്നുള്ളതാണ് പല വിദഗ്‌ദരും അഭിപ്രായപ്പെടുന്നത് .

ബംഗ്ലൂരു എഫ്സി ചെയ്തത് കൊടുംച്ചതി; യുവതാരം ക്ലബ്‌ വിട്ടു

KPLനുള്ള ഗ്രൂപ്പുകൾ റെഡി, മത്സരം എന്ന് തുടങ്ങും?