in ,

KPLനുള്ള ഗ്രൂപ്പുകൾ റെഡി, മത്സരം എന്ന് തുടങ്ങും?

കേരള ഫുട്ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള പ്രീമിയർ ലീഗിന്റെ 2022-23 സീസണിലേക്കുള്ള ഗ്രൂപ്പുകൾ തയ്യാറായി. നേരത്തെ അറിയിച്ചത് പോലെ ഈ മാസം 20നാണ് കേരള പ്രീമിയർ ലീഗ് തുടങ്ങുന്നത്.

കേരള ഫുട്ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള പ്രീമിയർ ലീഗിന്റെ 2022-23 സീസണിലേക്കുള്ള ഗ്രൂപ്പുകൾ തയ്യാറായി. നേരത്തെ അറിയിച്ചത് പോലെ ഈ മാസം 20നാണ് കേരള പ്രീമിയർ ലീഗ് തുടങ്ങുന്നത്.

22 ടീമിനെ മൂന്ന് ഗ്രൂപ്പായാണ് തരം തിരിച്ചിരിക്കുന്നത്. കൊച്ചി ആസ്ഥാനമാക്കിയുള്ള ഗോൾഡൻ ത്രെഡ്സ് എഫ്സിയാണ് നിലവിലെ ജേതാകൾ. മുൻ ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ്‌ സിയിലും, ഗോകുലം കേരള എഫ്സി ഗ്രൂപ്പ്‌ ബിയിലുമാണുള്ളത്.

ഗ്രൂപ്പ്‌ എ:- സാറ്റ് തിരൂർ, എം കെ സ്‌പോർട്ടിംഗ് ക്ലബ്, റിയൽ മലബാർ എഫ്‌സി, ബാസ്കോ ഒതുക്കുങ്ങൽ, വയനാട് യുണൈറ്റഡ് എഫ്‌സി, ലൂക്കാ സോക്കർ ക്ലബ്, കേരള യുണൈറ്റഡ് എഫ്‌സി, എഫ്‌സി അരീക്കോട്

ഗ്രൂപ്പ്‌ ബി:- മുത്തൂറ്റ് എഫ്‌സി, കേരള പോലീസ്, ഗോകുലം കേരള എഫ്‌സി, എഫ്‌സി കേരളം, ഗോൾഡൻ ത്രെഡ്‌സ് എഫ്‌സി, ഡോൺ ബോസ്‌കോ എഫ്‌എ, പറപ്പൂർ എഫ്‌സി

ഗ്രൂപ്പ്‌ സി:- കോവളം എഫ്‌സി, ട്രാവൻകൂർ റോയൽസ് എഫ്‌സി, ഫിഫ, കെഎസ്‌ഇബി, പയ്യന്നൂർ കോളേജ്, സായ്, കേരള ബ്ലാസ്റ്റേഴ്‌സ്

താരലേലത്തിൽ ഐറിഷ് താരത്തെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ്

ന്യൂസിലാണ്ടിനെതിരായ ആദ്യ ടി20 യിൽ സഞ്ജു കളിക്കില്ല