ബെംഗളൂരു എഫ്സിയുമായി കരാർ അവസാനിപ്പിച്ച് ഇന്ത്യൻ യുവതാരം ഹിറാ മൊണ്ടേൽ. ബെംഗളൂരു എഫ്സിയിൽ തനിക്ക് കളിക്കാൻ അവസരം ലഭിക്കാത്തതിനെ തുടർന്നാണ് ഹിറാ മൊണ്ടേൽ ക്ലബ്ബ് വിടുന്നത് .
ന്യൂസ്‌ടൈം ബംഗ്ലാ ജേർണലിസ്റ്റായ ശിവജി ചക്രബർത്തിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ഇരുപത്തിയാറു കാരനായ ഹിറാ മൊണ്ടേൽ ലെഫ്റ്റ് ബാക്ക് ആണ്. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി മികച്ച പ്രകടനമാണ് ഹിറാ മൊണ്ടേൽ കാഴ്ച്ച വെച്ചത്.ഇതോടുകൂടിയാണ് താരത്തെ ബെംഗളൂരു എഫ് സി സ്വന്തമാക്കുന്നത്.
എന്നാൽ ബെംഗളൂരു എഫ് സി യിൽ ഇതുവരെയും നല്ലൊരു സമയം കളിക്കാൻ ഹിറാ മൊണ്ടേലിന് ലഭിച്ചിട്ടില്ല . ഇതിനെ തുടർന്ന് ക്ലബ്ബുമായി ചർച്ച ചെയ്തതിന് ശേഷമാണ് ഹിറാ മൊണ്ടേൽ കരാർ അവസാനിപ്പിച്ചത് എന്നാണ് ശിബജി ചക്രബർത്തിയുടെ റിപ്പോർട്ടിൽ പറയുന്നത് .
ലെഫ്റ്റ് ബാക്ക് ആയ താരം സെന്റർ ബാക്ക് പൊസിഷനിലും കളിക്കാൻ കെല്പുള്ള താരമാണ് . ഇക്കഴിഞ്ഞ ജൂലായിൽ രണ്ട് വർഷത്തെ കരാറിലാണ് ഹീരാ മൊണ്ടേൽ ബെംഗളൂരു എഫ് സി യിൽ എത്തുന്നത് . എന്നാൽ താരത്തിന് കളിക്കാൻ അവസരം ലഭിക്കാത്തതോടു കൂടി താരം ബെംഗളൂരു ജേഴ്സി ഒഴിവാക്കുകയായിരുന്നു.
ഇതിനിടയിൽ ഡ്യൂറണ്ട് കപ്പിൽ മത്സരിച്ച ബെംഗളൂരു സ്‌ക്വാഡിൽ ഹിറാ മൊണ്ടേൽ ഉണ്ടായിരുന്നുവെങ്കിലും ഡ്യൂറണ്ട് കപ്പിലെ ഒരു മത്സരത്തിൽ മാത്രമാണ് ഹിറാ മൊണ്ടേൽ ബെംഗളുരുവിനു വേണ്ടി കളിക്കാനിറങ്ങിയത്. ഇതൊക്കെ താരം ക്ലബ്ബ് വിടാൻ കാരണമായി.