ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിലെ സെമി ഫൈനൽ മത്സരങ്ങൾ അവസാന ഘട്ടത്തിലാണ്.ഇന്ന് ബംഗളൂരു മുംബൈ സിറ്റി പോരാട്ടമാണ്.ഇന്ന് ബെംഗളുരുവിന്റെ തട്ടകത്തിലാണ് കളി.
സീസണിൽ ആദ്യ മത്സരങ്ങളിൽ എല്ലാം ഫോം കണ്ടത്താൻ വിഷമിച്ച ഛേത്രി അവസാന മത്സരങ്ങളിൽ എല്ലാം മിന്നുന്ന ഫോം തുടരുകയാണ്.പല മത്സരങ്ങളിലും സ്റ്റാർട്ടിങ് ഇലവനിൽ നിന്ന് വരെ ഛേത്രിക്ക് അവസരങ്ങൾ ഇല്ലാതായി.
എന്നാൽ കിട്ടിയ അവസരങ്ങൾ മുതലാക്കി ഛേത്രി ഇപ്പോൾ ഫോമിലാണ്.കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബെംഗളുരുവിനെ വിജയിപ്പിച്ചത് ഛേത്രിയുടെ ഗോളുകളാണ്.
ഛേത്രിയുടെ സ്‌ട്രൈക്കിങ് എതിർ ടീമുകൾക്ക് തലവേദനയാണ് ഛേത്രിയെ പോലുള്ള ഒരു താരത്തെ ഒരു ടീം എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് ആ ടീമിന്റെ വിജയം ബംഗളൂരു പരിശീലകൻ പറഞ്ഞു.