ക്രിസ്റ്റ്യാനോ റൊണാൾഡോ-ലയണൽ മെസ്സി യുഗം പോലെ ഫുട്ബോളിനെ ഇത്രയും ആവേശത്തിലാഴ്ത്തിയ മറ്റൊരു കാലഘട്ടം പോലും ഉണ്ടായിട്ടുണ്ടാവില്ല, അത്രമേൽ ഫുട്ബോളിനെ മനോഹരമായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്,
ക്രിസ്റ്റ്യാനോയാണോ അതോ മെസ്സിയാണോ മികച്ചത് എന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഒരു ഉത്തരം ലഭ്യമായിട്ടില്ല, പലർക്കും പല അഭിപ്രായങ്ങളാണ്.
എന്തായാലും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കൊപ്പവും കളിച്ചിട്ടുള്ള സ്പാനിഷ് താരമായ ജെറാർഡ് പിക്വ മെസ്സി-റൊണാൾഡോ എന്നീ രണ്ട് താരങ്ങളെ പറ്റിയുള്ള തന്റെ അഭിപ്രായം BT സ്പോർട്ടിനോട് സംസാരിക്കുമ്പോൾ പറഞ്ഞു,
“അവർ രണ്ട് പേരും അതിശയകരമാണെന്ന് ഞാൻ കരുതുന്നു. ഈ ലോകത്തിലെയല്ല, കായിക ചരിത്രത്തിലെ രണ്ട് മികച്ച താരങ്ങളെ പറ്റിയാണ് നമ്മൾ സംസാരിക്കുന്നത്,” – പിക്വ പറഞ്ഞു.
ആർക്കുമില്ലാത്ത ചില കഴിവുകൾ ലയണൽ മെസ്സിക്കുണ്ടെന്നും, ലയണൽ മെസ്സിയല്ലാതെ മറ്റൊരാളിൽ പോലും തനിക്ക് ആ കഴിവുകൾ കാണാൻ കഴിഞ്ഞിട്ടില്ല എന്നും ലയണൽ മെസ്സിയെ പറ്റി ജെറാർഡ് പിക്വ പറഞ്ഞു.
“ആർക്കുമില്ലാത്ത ചില കഴിവുകൾ മെസ്സിക്ക് ഉണ്ടെന്ന് ഞാൻ എല്ലായിപ്പോഴും പറയുന്നതാണ്. ഉദാഹരണത്തിന്, അദ്ദേഹത്തിനടുത്ത് പന്ത് ഉണ്ടെങ്കിൽ തന്റെ വേഗത കൊണ്ടും മറ്റുമെല്ലാം പന്ത് നിയന്ത്രിക്കാൻ മെസ്സിക്ക് കഴിയും,”
“മെസ്സിയുടെ കാലിൽ നിന്ന് പന്ത് രണ്ട് മീറ്റർ അകലത്തിൽ എങ്ങും പോകില്ല, അത് എല്ലായിപ്പോഴും അദ്ദേഹത്തിനടുത്ത് ഉണ്ടാകും. കൂടാതെ അദ്ദേഹത്തിനെ പിടിക്കുക അസാധ്യമായ കാര്യമാണ്, ഈ കഴിവുകളൊന്നും ഞാൻ മറ്റൊരാളിലും കണ്ടിട്ടില്ല,” – പിക്വ പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെയധികം വ്യത്യസ്തനായിട്ടുള്ള താരമാണെന്നും, റൊണാൾഡോക്ക് എന്തു വേണമെങ്കിലും ചെയ്യാൻ കഴിവുണ്ടെന്നും പിക്വ പറഞ്ഞു, ഒപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പെനാൽറ്റി, ഫ്രീകിക്ക്, ഹെഡ്ഡർ എന്നിങ്ങനെ എല്ലാ രീതിയിലും ഗോളുകൾ നേടാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,
“ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെ വിത്യസ്തനായിട്ടുള്ള ഒരു താരമാണ്. അദ്ദേഹത്തിന് നീളമുണ്ട്, കരുത്തുണ്ട്, ശെരിക്കും അദ്ദേഹത്തിന് എല്ലാമുണ്ട്, ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എന്തു വേണമെങ്കിലും ചെയ്യാൻ കഴിയും,”
“ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തന്റെ തല കൊണ്ടും, ഫ്രീകിക്കിലൂടെയും, പെനാൽറ്റിയിലൂടെയുമെല്ലാം ഗോളുകൾ നേടാൻ കഴിവുണ്ട്, “
എന്നാൽ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ തമ്മിലുള്ള വിത്യാസം എന്താണെന്നും പിക്വ പറഞ്ഞു, ലയണൽ മെസ്സി ഒരു മനുഷ്യനല്ല എന്നും, മനുഷ്യന്മാരിൽ ഏറ്റവും മികച്ചവനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണ് അദ്ദേഹം പറഞ്ഞത്,
“എന്നെ സംബന്ധിച്ചിടത്തോളം, ലയണൽ മെസ്സി ഒരു മനുഷ്യനല്ല, ക്രിസ്റ്റ്യാനോ റൊണാൾഡോ മനുഷ്യന്മാരിൽ ഏറ്റവും മികച്ചതുമാണ്,” – ജെറാർഡ് പിക്വ പറഞ്ഞു.
ഫുട്ബോളിലേക്കുള്ള തങ്ങളുടെ വരവിൽ, യുവതാരങ്ങളായിരിക്കെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും പിക്വയും ഒരുമിച്ച് കളിക്കുന്നത്, എന്നാൽ തങ്ങളുടെ കരിയറിന്റെ ഭൂരിഭാഗം സമയവും ബാഴ്സലോണ ക്ലബ്ബിൽ ഒപ്പം കളിച്ചിട്ടുള്ള താരങ്ങളാണ് ലയണൽ മെസ്സിയും പിക്വയും…