ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ ലോകഫുട്ബോളിന്റെ ചരിത്രത്തിലെ മികച്ച താരങ്ങളിൽ ഒരാളാണ്, എന്നാൽ പാരിസ് സെന്റ് ജർമയിന്റെ സൂപ്പർ താരമായ നെയ്മർ ജൂനിയറിന്റെ കരിയറിൽ വില്ലനായി അവതരിക്കുന്ന പരിക്കുകൾ അദ്ദേഹം അർഹിക്കുന്ന ചില നേട്ടങ്ങൾ തട്ടി മാറ്റുന്നുണ്ട്,
ഇതുവരെ ബാലൻ ഡി ഓർ അവാർഡ് നേടിയിട്ടില്ലാത്ത നെയ്മർ ജൂനിയർ, തന്റെ കരിയറിൽ ഒരു ബാലൻ ഡി ഓർ അവാർഡ് എങ്കിലും അർഹിക്കുന്നുണ്ടെന്ന് നിരവധി പേർ അഭിപ്രായപ്പെടുന്ന ഒന്നാണ്, 2015-ലും 2017-ലും ബാലൻ ഡി ഓർ അവാർഡ് നേടാനായിലെങ്കിലും, ആ വർഷങ്ങളിലെ ബാലൻ ഡി ഓർ മത്സരാർഥികളിൽ മുൻപന്തിയിലായിരുന്നു ഈ ബ്രസീലിയൻ താരത്തിന്റെ സ്ഥാനം,
പാരിസ് സെന്റ് ജർമയിൻ ടീമിൽ നെയ്മർ ജൂനിയറിന്റെ സഹതാരമായ ആൻഡർ ഹെരേര, നെയ്മർ ജൂനിയർ ഇതുവരെ ബാലൻ ഡി ഓർ അവാർഡ് നേടാത്തതിന്റെ കാരണമെന്തെന്ന് വിശദീകരിച്ചു പറഞ്ഞു,
നെയ്മർ ജൂനിയർ ബാലൻ ഡി ഓർ നേടാത്തതിന്റെ പ്രധാന കാരണമായി ഹെരേര ചൂണ്ടി കാണിക്കുന്നത് നെയ്മർ ജൂനിയർ, ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും യുഗത്തിലാണ് ജീവിക്കുന്നതെന്നാണ്,
“മാറ്റാർക്കും ഇടം നൽകാത്ത മെസ്സിയുടെയും റൊണാൾഡോയുടെയും കാലഘട്ടത്തിൽ, ഒരു വർഷം ലൂക്ക മോഡ്രിച് നേടിയതല്ലാതെ വേറെ ആരും അവരെക്കാൾ മികച്ചതായി ജീവിച്ചിട്ടില്ല, അത് വളരെ പ്രശംസനീയമായിരുന്നു, മെസ്സിയും റൊണാൾഡോയും ധാരാളം ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്, അത് വളരെ സ്വാധീനമുണ്ടാക്കുന്നതാണ്.” – ആൻഡർ ഹെരേര മുണ്ടോ ഡിപ്പോർട്ടിവോയോട് സംസാരിക്കുമ്പോൾ പറഞ്ഞു.