in

CryCry LOVELOVE OMGOMG LOLLOL

“തിരികെ വരാൻ കഴിഞ്ഞതിൽ സന്തോഷം” -പിസ്ജിയെ പറ്റി റൊണാൾഡീഞ്ഞോ മനസ്സ് തുറക്കുന്നു…

ഈ സീസണിൽ നടന്ന മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പിസ്ജിയുടെ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരം കാണാൻ റൊണാൾഡീഞ്ഞോ പാർക് ഡെസ് പ്രിൻസസിൽ എത്തിയിരുന്നു, ലയണൽ മെസ്സി, സെർജിയോ റാമോസ് പോലെയുള്ള സൂപ്പർ തരങ്ങൾക്കൊപ്പമെല്ലാം അദ്ദേഹം സമയം ചെലവഴിക്കുന്ന കാഴ്ചകളും നമ്മൾ കണ്ടതാണ്,

Ronaldinho on Messi

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസമായ റൊണാൾഡീഞ്ഞോയുടെ യൂറോപ്പിലെ ആദ്യ ക്ലബ്ബാണ് ഫ്രഞ്ച് ലീഗിൽ കളിക്കുന്ന ക്ലബ്ബായ പാരിസ് സെന്റ് ജർമയിൻ, പാരിസ് സെന്റ് ജർമയിൻ വിട്ടതിനു ശേഷമാണ് അദ്ദേഹം ബാഴ്സലോണ പോലെയുള്ള യൂറോപ്പിലെ മറ്റു മികച്ച ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുന്നത്,

ഈ സീസണിൽ നടന്ന മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പിസ്ജിയുടെ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരം കാണാൻ റൊണാൾഡീഞ്ഞോ പാർക് ഡെസ് പ്രിൻസസിൽ എത്തിയിരുന്നു, ലയണൽ മെസ്സി, സെർജിയോ റാമോസ് പോലെയുള്ള സൂപ്പർ തരങ്ങൾക്കൊപ്പമെല്ലാം അദ്ദേഹം സമയം ചെലവഴിക്കുന്ന കാഴ്ചകളും നമ്മൾ കണ്ടതാണ്,

Ronaldinho on Messi

തന്റെ പിസ്ജിയിലുള്ള ആദ്യ സമയത്തെ പറ്റിയും, പാരിസിലേക്ക് വീണ്ടും തിരിച്ചു വരാൻ കഴിഞ്ഞതിനെ പറ്റിയും റൊണാൾഡീഞ്ഞോ PSG TV യുമായുള്ള അഭിമുഖത്തിനിടെ സംസാരിക്കുന്നുണ്ട്, തിരികെ വരാൻ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം തന്റെ വാക്കുകളിൽ പ്രകടിപ്പിച്ചു,

“എനിക്ക് ഇവിടെ ചില അത്ഭുതകരമായ നിമിഷങ്ങൾ ഉണ്ടായിരുന്നു, തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്, ഇത് ഒരുപാട് മാറിയെങ്കിലും പഴയ അതേ മാജിക് ഇപ്പോഴും ഇവിടെയുണ്ട്, “

“എനിക്ക് ചില അതിശയകരമായ ഓർമ്മകളുണ്ട്, ഞാൻ തിരികെ വന്നപ്പോൾ എനിക്ക് പഴയ സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞു, എനിക്ക് വരാൻ അവസരം ലഭിക്കുമ്പോഴെല്ലാം അത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു,” – റൊണാൾഡീഞ്ഞോ പറഞ്ഞു.

ഇറ്റലിക്കെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചില അടികൾ കിട്ടുമെന്ന് അറിയാമെന്ന് ബോനുച്ചി…

നെയ്മർ ബാലൻ ഡി ഓർ നേടാത്തതിന്റെ കാരണം മെസ്സി-റൊണാൾഡോ എന്നിവരാണെന്ന് PSG സൂപ്പർ താരം…