in ,

LOVELOVE OMGOMG CryCry LOLLOL AngryAngry

അഭ്യൂഹങ്ങളെ കാറ്റിൽ പറത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ; വമ്പൻ പ്രഖ്യാപനം

റൊണാൾഡോ അൽ നസ്റിൽ എത്തിയതിന് പിന്നാലെ പലതരത്തിലുള്ള അഭ്യൂഹങ്ങളും പടർന്നു. റൊണാൾഡോ സൗദിയിൽ സന്തോഷവാനല്ലെന്നും അദ്ദേഹം യൂറോപ്പിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നു എന്നുള്ളതായിരുന്നു വാർത്തകൾ.

ഈ വർഷം തുടക്കത്തിലാണ് പ്രിമീയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിലെത്തുന്നത്. ലോക റെക്കോർഡ് തുകയ്ക്കാണ് റൊണാൾഡോയുടെ സൗദി അറേബ്യൻ കൂടുമാറ്റം.

എന്നാൽ റൊണാൾഡോ അൽ നസ്റിൽ എത്തിയതിന് പിന്നാലെ പലതരത്തിലുള്ള അഭ്യൂഹങ്ങളും പടർന്നു. റൊണാൾഡോ സൗദിയിൽ സന്തോഷവാനല്ലെന്നും അദ്ദേഹം യൂറോപ്പിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നു എന്നുള്ളതായിരുന്നു വാർത്തകൾ.

കൂടാതെ ഈ സീസണിൽ അൽ നസ്റിന് കിരീടമൊന്നും ലഭിക്കാത്തത് റൊണാൾഡോയെ കൂടുതൽ അതൃപ്തനാക്കിയെന്നുമുള്ള അഭ്യൂഹങ്ങൾ പലയിടത്തു നിന്നായി ഉയർന്നു.

എന്നാൽ ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റൊണാൾഡോ. താൻ അൽ നസ്റിൽ സന്തോഷവാനാണെന്നും അടുത്ത സീസണിലും ഇവിടെ തുടരുമെന്നാണ് റൊണാൾഡോയുടെ പ്രഖ്യാപനം.

കൂടാതെ ഈ സീസണിൽ കിരീടം ഒന്നും നേടാത്തതിനെ പറ്റിയും റൊണാൾഡോ മനസ്സ് തുറന്നു. ഈ സീസണിൽ കിരീടം നേടാത്തത് വളരെയധികം ദുഃഖമാക്കുന്ന കാര്യമാണ്. പക്ഷേ എപ്പോഴും കിരീടങ്ങൾക്കായി വലിയ ക്ഷമ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ സന്തോഷവാനാണെന്നും അടുത്ത സീസണിലും ക്ലബ്ബിൽ തന്നെ തുടരുമെന്നും റൊണാൾഡോ പ്രഖ്യാപിച്ചതോടെ റൊണാൾഡോയെ ചുറ്റിപ്പറ്റിയുള്ള യൂറോപ്യൻ അഭ്യൂഹങ്ങൾക്ക് താൽക്കാലിക വിരാമമായിരിക്കുകയാണ്.

കരിം ബെൻസേമ റയലിൽ തുടരും

സെക്സ് ഇനി മുതൽ കായിക ഇനം;സെക്സ് ചാമ്പ്യൻഷിപ്പ് വരുന്നു