in

LOVELOVE OMGOMG LOLLOL CryCry

ആശുപത്രിയിൽ ചികിത്സയിലുള്ള പെലെക്ക് പിന്തുണ അറിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ…

ഇന്ന് ഞാൻ 2021 ലെ എന്റെ അവസാന സെഷനു വേണ്ടി ആൽബർട്ട് ഐൻസ്റ്റീൻ ഹോസ്പിറ്റലിലാണ്. ഈ നേട്ടം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു, എല്ലാത്തിനുമുപരി, ഓരോ ചെറിയ വിജയവും ആഘോഷിക്കാനുള്ള ഒരു കാരണമാണ്, നിങ്ങൾ കരുതുന്നില്ലേ?” കൂടുതൽ പരിശോധനകൾക്ക് വിധേയനാകാൻ ഞാൻ പോകുന്നു, അതിനാൽ ഞാൻ കുറച്ച് ദിവസത്തേക്ക് ഇവിടെ തുടരും. വിഷമിക്കേണ്ട, ഞാൻ അവധിക്കാലത്തിനായി തയ്യാറെടുക്കുകയാണ്!”

Cristiano and Pele

തന്റെ അസുഖത്തെ മറികടക്കുന്നതിനു വേണ്ടി ബ്രസീലിലെ സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ഹോസ്പിറ്റലിൽ കീമോതെറാപ്പി ചികിത്സക്ക് കീഴിലുള്ള ഫുട്ബോൾ ഇതിഹാസം പെലെക്ക് പിന്തുണ അറിയിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.

തന്റെ ചികിത്സയുടെ ഈ കലണ്ടർ വർഷത്തെ അവസാന സെഷൻ പൂർത്തിയാക്കൊനൊരുങ്ങുന്ന പെലെ, ഈ സന്തോഷം പങ്കുവെക്കുന്നതിനു വേണ്ടി തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത പോസ്റ്റിനു കീഴിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കമന്റ്‌ ചെയ്തത്.

Cristiano and Pele

“സുഹൃത്തുക്കളേ, സെപ്റ്റംബർ 30 മുതൽ, ഞാൻ ആശുപത്രി വിട്ടപ്പോൾ, എന്റെ ചികിത്സയുടെ ഭാഗമായി ഞാൻ കുറച്ച് കീമോതെറാപ്പി നടത്തിയിരുന്നുവെന്ന് നിങ്ങൾക്കറിയാം.”

“ഇന്ന് ഞാൻ 2021 ലെ എന്റെ അവസാന സെഷനു വേണ്ടി ആൽബർട്ട് ഐൻസ്റ്റീൻ ഹോസ്പിറ്റലിലാണ്. ഈ നേട്ടം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു, എല്ലാത്തിനുമുപരി, ഓരോ ചെറിയ വിജയവും ആഘോഷിക്കാനുള്ള ഒരു കാരണമാണ്, നിങ്ങൾ കരുതുന്നില്ലേ?”

“കൂടുതൽ പരിശോധനകൾക്ക് വിധേയനാകാൻ ഞാൻ പോകുന്നു, അതിനാൽ ഞാൻ കുറച്ച് ദിവസത്തേക്ക് ഇവിടെ തുടരും. വിഷമിക്കേണ്ട, ഞാൻ അവധിക്കാലത്തിനായി തയ്യാറെടുക്കുകയാണ്!” – എന്നാണ് പെലെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വാക്കുകൾ.

ഈ ഇൻസ്റ്റഗ്രാം പോസ്റ്റിനു കീഴിൽ ‘Forca amigo’ (എന്റെ സുഹൃത്തിനെ ശക്തിപെടുത്തൂ)
എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കമന്റ്‌ ചെയ്തത്. നിലവിൽ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ആദ്യ രണ്ട് താരങ്ങൾ കൂടിയാണ് പെലെയും ക്രിസ്റ്റ്യാനോ റൊണാൾഡോയും.

റയലിന്റെ ബ്രസീലിയൻ സൂപ്പർ താരം വമ്പൻ തുകയ്ക്ക് പ്രീമിയർലീഗ് ക്ലബ്ബിലേക്ക്…

ഏറെ വൈകി വരുന്ന കാൽപ്പന്തു ദിനാശംസകൾ! ഫുട്ബോൾ ഭ്രാന്തൻമ്മാരെ