in

LOVELOVE

ക്രിസ്റ്റ്യാനോ ഇല്ലെങ്കിൽ യുണൈറ്റഡ് നോക്കൗട്ട് റൗണ്ട് പോലും കാണില്ലായിരുന്നു, ക്രിസ്റ്റ്യാനോയെ പറ്റി മനസ്സ് തുറന്ന് മെറി ഡെമിറൽ…

നിങ്ങൾക്ക് എതിരെ കളിക്കുന്നതിനേക്കാൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നിങ്ങളുടെ ടീമിലുള്ളത് വളരെ മികച്ച കാര്യമാണെന്ന് എനിക്ക് പറയാൻ കഴിയും, റൊണാൾഡോ എപ്പോഴും മാറ്റങ്ങൾ ഉണ്ടാക്കുന്നു, ചാമ്പ്യൻസ് ലീഗിൽ അദ്ദേഹം ചെയ്തത് എന്താണെന്ന് നിങ്ങൾ നോക്കൂ…. അദ്ദേഹമില്ലാതെ ഈ സീസണിൽ യുണൈറ്റഡ് നോക്കൗട്ട് റൗണ്ടിനു യോഗ്യത നേടുമോ? ഒരിക്കലുമില്ല.”

cristiano and Varane

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജിൽ ഒന്നാം സ്ഥാനക്കാരായാണ് മൂന്നു തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചത്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ചാമ്പ്യൻസ് ലീഗിന്റെ രാജാവ് തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് നോക്കൗട്ട് റൗണ്ട് യോഗ്യത നേടികൊടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചത്.

ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഡീഗോ സിമിയോണി പരിശീലിപ്പിക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡ്‌ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ, ഗ്രൂപ്പ് സ്റ്റേജിൽ 5 മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികച്ച ഫോം മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം നൽകുന്നതുമാണ്.

cristiano and Varane

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ട് പോലും കടക്കാൻ കഴിയില്ലായിരുന്നു എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് റൊണാൾഡോയുടെ മുൻ സഹതാരമായ മെറി ഡെമിറൽ. യുവന്റസിൽ നിന്നും അറ്റലാന്റയിൽ ലോണിൽ കളിക്കുന്ന 23-കാരനായ മെറി ഡെമിറൽ, നേരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം യുവന്റസിൽ കളിച്ചിട്ടുള്ളതാണ്.

“നിങ്ങൾക്ക് എതിരെ കളിക്കുന്നതിനേക്കാൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നിങ്ങളുടെ ടീമിലുള്ളത് വളരെ മികച്ച കാര്യമാണെന്ന് എനിക്ക് പറയാൻ കഴിയും, റൊണാൾഡോ എപ്പോഴും മാറ്റങ്ങൾ ഉണ്ടാക്കുന്നു, ചാമ്പ്യൻസ് ലീഗിൽ അദ്ദേഹം ചെയ്തത് എന്താണെന്ന് നിങ്ങൾ നോക്കൂ…. അദ്ദേഹമില്ലാതെ ഈ സീസണിൽ യുണൈറ്റഡ് നോക്കൗട്ട് റൗണ്ടിനു യോഗ്യത നേടുമോ? ഒരിക്കലുമില്ല.”

“എനിക്കും റൊണാൾഡോക്കുമിടയിൽ വളരെ മികച്ച ഒരു ബന്ധമാണുള്ളത്, അദ്ദേഹം എല്ലായിപ്പോഴും എന്നെ സഹായിക്കുകയും, പലപ്പോഴും ഞങ്ങൾ വാട്സ്-ആപ്പിലൂടെ ചാറ്റിങ് ചെയ്യാറുമുണ്ട്. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച മനുഷ്യന്മാരിൽ ഒരാളാണ് അദ്ദേഹം.” – ഡെമിറൽ പറഞ്ഞു.

ഈ സീസണിൽ പ്രീമിയർ ലീഗിലും മികച്ച ഫോമിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നതെങ്കിലും പോയന്റ് ടേബിളിൽ ആദ്യ നാല് സ്ഥാനത്തേക്കെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല, പ്രീമിയർ ലീഗ് പോയന്റ് ടേബിളിലെ ആദ്യ നാല് സ്ഥാനക്കാർക്ക് മാത്രമേ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ കഴിയുകയുള്ളൂ..

റയലിന്റെ ബ്രസീലിയൻ താരത്തിന് ലിവർപൂളിൽ നിന്നും തകർപ്പൻ ഓഫർ…

റയൽ മാഡ്രിഡിനെ നേരിടുമ്പോൾ മെസ്സിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയതാണ്‌…