in , ,

AngryAngry

പഞ്ചാബ് കിങ്‌സ് താരത്തിനെതിരെ പച്ചത്തെറി വിളിച്ച് ടോക്സിക്ക് ഫാൻസ്‌; കുടുംബത്തെ പോലും വെറുതെ വിട്ടില്ല

പല താരങ്ങൾക്കും മോശം ഇമേജ് നൽകുന്നത് അവരുടെ ടോക്സിക് ഫാൻസാണ്. ഒരു നാണയത്തിന്റെ നല്ലതും മോശവുമായ രണ്ട് വശങ്ങൾ ഉള്ളത് പോലെ ആരാധകർക്കിടയിലും നല്ലതും മോശവുമുണ്ട്. ഇത്തരത്തിൽ ഒരു വിഭാഗം മോശം ആരാധകരുടെ സൈബർ അറ്റാക്കിന് ഇരയായിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് താരം ഹർഷൽ പട്ടേൽ.

ഇന്ന് നടന്ന ചെന്നൈ- പഞ്ചാബ് മത്സരമാണ് സൈബർ ആക്രമണത്തിന് കാരണം. ഇന്നത്തെ മത്സരത്തിൽ ചെന്നൈ വിജയിച്ചെങ്കിലും ചെന്നൈയുടെ മുൻ നായകൻ മഹേന്ദ്ര സിങ് ധോണി ഗോൾഡൻ ഡക്കിൽ പുറത്തായിരുന്നു. ഹർഷൽ പട്ടേലാണ് ധോണിയെ ക്ലീൻ ബൗൾഡാക്കിയത്.

ഇതിന് പിന്നാലെയാണ് ഒരു വിഭാഗം ധോണി ആരാധകർ ഹർഷലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ സൈബർ ആക്രമണം നടത്തിയത്. ധോണിയെ പൂജ്യം റൺസിൽ ക്ലീൻ ബൗൾഡാക്കിയതാണ് ചില ധോണി ആരാധകരെ ചൊടിപ്പിച്ചത്.

ധോണിയെ ക്ലീൻ ബൗൾഡാക്കിയെന്ന പേരിൽ ഹർഷലിനെതിരെ പച്ചത്തെറിയാണ് ഒരു വിഭാഗം ആരാധകർ നടത്തുന്നത്. താരത്തിന്റെ കുടുംബത്തെയടക്കം കമന്റ്റ് ബോക്സിൽ അധിഷിപ്പിക്കുന്നുണ്ട്.

ഞാനും ഒരു ധോണി ഫാനാണ്. ധോണി പൂജ്യം റൺസിൽ ഔട്ടായതിൽ വിഷമവുമുണ്ട്. പക്ഷെ അതിന്റെ പേരിൽ ഒരു താരത്തെ ഇത്തരത്തിൽ സൈബർ ആക്രമണത്തിന് വിധേയനാക്കുന്നതിൽ യാതൊരു യോജിപ്പുമില്ല.. ഈ വിഷയത്തിൽ ഹർഷലിനൊപ്പം…

https://www.instagram.com/p/C5U8X8rv3R9/?utm_source=ig_web_copy_link

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്ന മേജർ അപ്‌ഡേറ്റ് ഇന്നുണ്ടാവുമോ? ആകാംഷയിൽ ആരാധകർ

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഓവറേറ്റഡ് താരം അവനാണ്; വിദേശ സൂപ്പർ താരത്തെ വിമർശിച്ച് പാർഥിവ്