in , , , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്ന മേജർ അപ്‌ഡേറ്റ് ഇന്നുണ്ടാവുമോ? ആകാംഷയിൽ ആരാധകർ

ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട് ഏറ്റവും വിശ്വാസയോഗ്യമായ മാധ്യമ പ്രവർത്തകനാണ് മാർക്കസ് മാർഗുല്ലോ. താൻ റിപ്പോർട്ട് ചെയ്യുന്ന ഓരോ വാർത്തകളിലും വ്യക്തതയും സുതാര്യതയും ഉറപ്പ് വരുന്ന മർക്കസിന്റെ ഓരോ അപ്‌ഡേറ്റും ഇന്ത്യൻ ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് ഏറെ വിശ്വാസയോഗ്യമായ ഒന്നാണ്. ഇന്ത്യൻ ഫബ്രിസിയോ എന്ന വിളിപ്പേരും മാർക്കസിനുണ്ട്.

എന്നാൽ മർക്കസ് കുറച്ച് ആഴ്ചകൾക്ക് മുമ്പ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒരു അപ്‌ഡേറ്റ് പുറത്ത് വിട്ടിരുന്നു. ഐഎസ്എല്ലിന്റെ അവസാന ദിവസം കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് താനൊരു മേജർ അപ്‌ഡേറ്റ് നൽകുമെന്നായിരുന്നു മർക്കസിന്റെ അപ്‌ഡേറ്റ്.

ഇന്നലെ നടന്ന ഫൈനൽ പോരാട്ടത്തോടെ ഐഎസ്എല്ലിന്റെ പത്താം സീസൺ അവസാനിച്ചിരിക്കുകയാണ്. എന്നാൽ മർക്കസിന്റെ ആ മേജർ അപ്‌ഡേറ്റ് ഇത് വരെ പുറത്ത് വന്നിട്ടില്ല. പല ആരാധകരും മാർക്കസിനോട് ആ മേജർ അപ്‌ഡേറ്റിനെ പറ്റി വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇത് വരെ മർക്കസ് ആ മേജർ അപ്‌ഡേറ്റ് പുറത്ത് വിട്ടിട്ടില്ല. അതിനാൽ മർക്കസിന്റെ ആ മേജർ അപ്‌ഡേറ്റ് എന്താണെന്നുള്ള ആകാംഷയിലാണ് ആരാധകർ.

അതെ സമയം അടുത്ത സീസണിലേക്കുള്ള ചില നീക്കങ്ങളും ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടുണ്ട്. ഗോവയിൽ നിന്ന് നോഹ സാദോയി ബ്ലാസ്റ്റേഴ്സിലെത്തുമെന്ന കാര്യം ഉറപ്പാണ്. കൂടാതെ ലോണിൽ ടീമിലെത്തിച്ച നവോച്ച സിങ്ങിനെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്.

പ്രകടനം കൊള്ളാം; ലോണിൽ വന്ന താരത്തെ സ്ഥിരമാക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്…

പഞ്ചാബ് കിങ്‌സ് താരത്തിനെതിരെ പച്ചത്തെറി വിളിച്ച് ടോക്സിക്ക് ഫാൻസ്‌; കുടുംബത്തെ പോലും വെറുതെ വിട്ടില്ല