ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺന്റെ മുന്നോടിയായി ലോൺ അടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച താരമായിരുന്നു നവോച്ച സിംഗ്. ഐബൻഭ ഡോഹ്ലിംഗിന്റെ അഭാവത്തിൽ താരം ബ്ലാസ്റ്റേഴ്‌സിനായി ഗംഭീര പ്രകടനമായിരുന്നു ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കാഴ്ചവെച്ചത്.
ഇപ്പോളിത താരത്തെ ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷക്കരമായ വാർത്തയാണ് പുറത്ത് വരുന്നത്. IFTWCയുടെ റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്‌സ് നവോച്ച സിംഗിനെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.
Kerala Blasters are set to sign Naocha Singh on a permanent deal. Blasters have agreed terms with the defender, who was on loan from Mumbai City FC. #KBFC #ISL #Transfers #IFTWC #IndianFootball pic.twitter.com/YvwOtwgwfI
— IFTWC – Indian Football (@IFTWC) May 5, 2024
നവോച്ച ബ്ലാസ്റ്റേഴ്‌സുമായുള്ള വ്യവസ്ഥകൾ അംഗീകരിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ താരം അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്ന് ഉറപ്പിക്കാം. താരം മുംബൈ സിറ്റി എഫ്സിയിൽ നിന്നുമായിരുന്നു ലോൺ അടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്‌സിലെത്തിയത്.
ആരാധകർ ഇനി ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. നിലവിൽ താരത്തിന്റെ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് തീരുമാനിച്ചത് മികച്ചൊരു നീക്കമായാണ് ആരാധകർ കണക്കാക്കുന്നത്.