in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

മുംബൈ സിറ്റി താരം ഇനി ബ്ലാസ്റ്റേഴ്‌സിന് സ്വന്തം

ഐഎസ്എൽ പത്താം സീസൺ മുംബൈ എഫ്സി കിരീടം ഉയർത്തിയതോടെ അവസാനിച്ചിരിക്കുകയാണ്. ഇനി ടീമുകളെല്ലാം അടുത്ത സീസണിലേക്ക് വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ്. അതിനായി ചില ട്രാൻസ്ഫർ നീക്കങ്ങൾ ക്ലബ്ബുകൾ നടത്തുകയാണ്. നമ്മുടെ ബ്ലാസ്റ്റേഴ്‌സും അടുത്ത സീസണിനായി ഒരു ട്രാൻസ്ഫർ പൂർത്തീകരിച്ചിരിക്കുകയാണ്.

കഴിഞ്ഞ സീസണിൽ മുംബൈ സിറ്റി എഫ്സിയിൽ ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിച്ച നവോച്ച സിങ്ങിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി കളിച്ചെങ്കിലും താരം മുംബൈയുടെ കീഴിലുള്ള താരമായിരുന്നു. ഇപ്പോൾ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്തോടെ താരം ഇനി ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തമായിരിക്കുകയാണ്.

ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ ആദ്യ ഘട്ടങ്ങളിൽ അവസരങ്ങളുണ്ടായിരുന്നില്ല. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ചോയിസ് ലെഫ്റ്റ് ബാക്ക് ഐബാൻ ദോഹലിംഗിന് പരിക്കേറ്റത്തോടെയാണ് നവോച്ചയ്ക്ക് നറുക്ക് വീഴുന്നത്.

കിട്ടിയ അവസരം മുതലാക്കിയതോടെ നവോച്ച ആരാധകരുടെ പ്രിയ താരമായി മാറി. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 16 മത്സരങ്ങളിൽ താരം കളിക്കുകയും ചെയ്തിട്ടുണ്ട്.

24 കാരനായ താരം മണിപ്പൂരിൽ നിന്നുള്ള താരമാണ്. 2021 മുതൽ മുംബൈയുടെ താരമായിരുന്നെങ്കിലും താരത്തെ സീനിയർ സ്‌ക്വാഡിൽ എടുക്കാതെ മുംബൈ ലോണിൽ അയക്കുകയായിരുന്നു. ഈസ്റ്റ്‌ ബംഗാൾ, പഞ്ചാബ് എഫ്സി തുടങ്ങിയ ക്ലബ്ബുകൾക്കായി താരം ലോണിൽ കളിച്ചിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക് ദൈവം; സീസണിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ദിമി.. ദിമിയെ സാക്ഷിയാക്കി അവാർഡ് വാങ്ങിയത് ഈ താരം…

പ്രകടനം കൊള്ളാം; ലോണിൽ വന്ന താരത്തെ സ്ഥിരമാക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്…