ഇന്ത്യൻ സൂപ്പർ ലീഗിലെ 2023-24 സീസണിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിനുള്ള ബഹുമതിയായ ഗോൾഡൻ ബൂട്ട് അവാർഡ് പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക് മുന്നേറ്റ താരം ദിമിട്രിയോസ് ഡയമൻ്റകോസ്.
ഈ സീസണിൽ താരം 17 മത്സരങ്ങൾ നിന്ന് 13 ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിനായി അടിച് കൂട്ടിയത്. ഐഎസ്എലിലെ മറ്റ് വമ്പൻ താരങ്ങളായ റോയ് കൃഷ്ണ ജേസൺ കമ്മിംഗ്സ് എന്നിവരെ പിന്തള്ളിയാണ് ദിമി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്.
റോയ് കൃഷ്ണയും ഈ സീസണിൽ 13 ഗോളുകൾ നേടിയിരുന്നു. എന്നാൽ കുറവ് മത്സരങ്ങൾ നിന്ന് 13 ഗോളുകൾ നേടിത് കൊണ്ടാണ് ദിമിക്ക് ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ കഴിഞ്ഞത്. ദിമി നാട്ടിലേക്ക് മടങ്ങിയത് കൊണ്ട്, ദിമിയെ സാക്ഷിയാക്കി പ്രീതം കോട്ടലായിരുന്നു ഗോൾഡൻ ബൂട്ട് പുരസ്‌കാരം വാങ്ങിയത്.
എന്തിരുന്നാലും ഈ സീസണിൽ താരം മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ചവെച്ചിരുന്നത്. എന്നാൽ അടുത്ത സീസണിലേക്കായി ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കരാർ പുതുക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. വരും ദിവസം ഇതിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്ന് പ്രതിക്ഷിക്കാം.