in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

സുപ്രധാന ചരിത്രത്തിൽ ഇടം പിടിച്ച് ബ്ലാസ്റ്റേഴ്‌സ്; കിരീടം നേടാത്ത ടീം നേടുന്ന ആദ്യ റെക്കോർഡ്

ഐഎസ്എല്ലിന്റെ പത്താം സീസണ് കൊടിയിറങ്ങിയിരിക്കുകയാണ്. ഫൈനൽ പോരാട്ടത്തിൽ മോഹൻ ബഗാനെ പരാജയപ്പെടുത്തി മുംബൈ സിറ്റി എഫ്സി സീസണിൽ കിരീടം ഉയർത്തി. ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു മുംബൈയുടെ വിജയം. മുംബൈയുടെ വിജയത്തോടെ സീസൺ അവസാനിച്ചെങ്കിലും സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഒരു സുപ്രധാന ചരിത്രത്തിൽ ഇടം പിടിക്കുകയുണ്ടായി.

സീസണിൽ ഗോൾഡൻ ബൂട്ട് നേടിയത് ബ്ലാസ്റ്റേഴ്‌സ് താരമായ ദിമിത്രി ഡയമന്തക്കോസാണ്. 17 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയാണ് ദിമി ഗോൾഡൻ ബൂട്ട് നേടിയത്. ദിമി ഗോൾഡൻ ബൂട്ട് നേടിയതോടെ ഒരു അപൂർവ റെക്കോർഡ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ആദ്യമായാണ് ഗോൾഡൻ ബൂട്ട് നേടുന്നത്. ഐഎസ്എൽ ക്ലബ്ബുകളിൽ കിരീടം നേടാത്ത ടീമിന്റെ ആദ്യ നേട്ടമാണിത്.

ഐഎസ്എല്ലിൽ ഇത് വരെ കിരീടം നേടാൻ കഴിയാത്ത ടീമുകളിൽ ഒന്നാണ് ബ്ലാസ്റ്റേഴ്‌സ്. രണ്ടാമത്തേത് നോർത്ത് ഈസ്റ്റ് യൂണൈറ്റഡാണ്.കിരീടം നേടാത്ത ടീമുകളിൽ നിന്ന് ഒരു താരം ഗോൾഡൻ ബൂട്ടിന് ജേതാവാകുന്നത് ഇതാദ്യമാണ്. ഐഎസ്എല്ലിൽ ഇത് വരെ കിരീടം നേടിയത് ചെന്നൈയിൻ, ഗോവ, ഒഡീഷ, ഹൈദരാബാദ് എന്നീ ടീമുകളിലെ താരങ്ങളാണ്. ഇതിൽ ഒഡീഷ സൂപ്പർ കപ്പും മറ്റു ടീമുകൾ ഐഎസ്എൽ കിരീടവും നേടിയ ടീമുകളാണ്.

ചെന്നൈയിൻ താരം എലാനോ ബ്ലുമറാണ് ഐഎസ്എൽ ചരിത്രത്തിലെ ആദ്യ ഗോൾഡൻ ബൂട്ട് ജേതാവ്. സ്റ്റീവൻ മെൻഡോസ ( ചെന്നൈയിൻ) മാഴ്സലീഞ്ഞോ (ഡൽഹി) എന്നിവരാണ് പിന്നീടുള്ള സീസണുകളിൽ ഗോൾഡൻ ബൂട്ട് നേടിയത്.

കൊറോ തുടർച്ചയായ 2 സീസണുകളിലും നെർജെസ് വാൽസ്കിസ്, ഇഗോർ അംഗുലോ, ഓങ്ബച്ചേ, ഡീഗോ മൗറീഷ്യോ, എന്നിവരാണ് ബാക്കിയുള്ള സീസണുകളിൽ സ്വർണബൂട്ട് നേടിയത്.

ബ്ലാസ്റ്റേഴ്സിന്റെ പുതിയ നീക്കത്തിനെതിരെ ആരാധകർ; ഇത് ആരാധകരെ പരിഹസിക്കുന്നതിന് തുല്യം

ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക് ദൈവം; സീസണിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ദിമി.. ദിമിയെ സാക്ഷിയാക്കി അവാർഡ് വാങ്ങിയത് ഈ താരം…