കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന ഒരുപറ്റം ആരാധകരുണ്ട്. ഒരു കിരീടം പോലും നേടിയിട്ടില്ലെങ്കിലും ഒരിക്കലെങ്കിലും ബ്ലാസ്റ്റേഴ്‌സ് കിരീടം ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്ന ആരാധകരാണ് ഈ ടീമിന്റെ കരുത്ത്. എന്നാൽ ആ ആരാധകരോട് ബ്ലാസ്റ്റേഴ്‌സ് അതിനോടുള്ള കൂറ് കാണിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്.
ഇന്നലെ ബ്ലാസ്റ്റേഴ്‌സ് പങ്ക് വെച്ച ഒരു പോസ്റ്റാണ് ആരാധകരിൽ ചിലർക്ക് അതൃപ്തി ഉണ്ടാക്കിയിരിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം നാളെ മുതൽ ഡിസ്‌നി ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ചെയ്യുന്നു എന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ഒഫിഷ്യൽ പേജുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇത് ചില ആരാധകരെ രോഷം കൊള്ളിച്ചിട്ടുണ്ട്. ഇവാൻ ആശാനേ പുറത്താക്കിയ നടപടിയിൽ ക്ലബിനെതിരെ വിമർശനം ഉയരുന്നുണ്ട്. കൂടാതെ ക്ലബ്ബിന്റെ ട്രാൻസ്ഫർ നീക്കങ്ങളുമായി ബന്ധപ്പെട്ട് ആരാധകർക്ക് പല ആശങ്കകളും ആരാധകർക്കുള്ള സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞുമ്മൽ ബോയ്സ് പോസ്റ്റ്.
പ്രൊമോഷന്റെ ഭാഗമായാണ് ബ്ലാസ്റ്റേഴ്‌സ് ഇത് ചെയ്തതെങ്കിലും ആരാധകർക്ക് ഈ പോസ്റ്റിനോട് വിയോജിപ്പില്ല. വിയോജിപ്പ് രേഖപ്പെടുത്തിയ കമന്റുകൾ തന്നെയാണ് പോസ്റ്റിന് താഴെ കാണുന്നതും.
ബ്ലാസ്റ്റേഴ്സിന്റെ അപ്‌ഡേറ്റുകൾക്ക് വേണ്ടിയാണ് ആരാധകർ ബ്ലാസ്റ്റേഴ്സിന്റെ പേജുകൾ ഫോളോ ചെയ്യുന്നത്. എന്നാൽ ആ ആരാധകരെ സാമ്പത്തിക ലാഭത്തിന് വേണ്ടി മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ഉപയോഗിക്കുന്നത് എന്ന വിമർശനവും ശക്തമാണ്.