in , , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

തിരിച്ച് വരും, വീണ്ടും കണ്ട് മുട്ടും; ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് ഇവാൻ ആശാൻ

ക്ലബ് വിട്ടിട്ടും ആശാൻ വിഷയത്തിൽ ഒരു പ്രതികരണവും നടത്തിയിരുന്നില്ല. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരു വൈകാരിക കുറിപ്പുമായി ഇവാൻ ആശാൻ രംഗത്തെത്തിയിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഏറെ ഞെട്ടിച്ച സംഭവമാണ് ക്ലബും ഇവാൻ ആശാനും വേർപിരിഞ്ഞു എന്നുള്ള പ്രഖ്യാപനം. ആശാനെ പുറത്താക്കിയ നടപടിയിൽ ആരാധകർ മാനേജ്‌മെന്റിനെതിരെ വിമർശനവും ഉയർത്തിയിരുന്നു.

ക്ലബ് വിട്ടിട്ടും ആശാൻ വിഷയത്തിൽ ഒരു പ്രതികരണവും നടത്തിയിരുന്നില്ല. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരു വൈകാരിക കുറിപ്പുമായി ഇവാൻ ആശാൻ രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ആശാൻ വൈകാരികമായ യാത്ര പറച്ചിൽ നടത്തിയത്. താൻ ക്ലബിനോടും കേരളത്തോടും യാത്ര പറയുന്നില്ല, അതിന് തനിക്കാവില്ല..ഞങ്ങളുടെ പാതകൾ ഇനിയും കൂട്ടുമുട്ടുമെന്നും വീണ്ടും നമ്മൾ കണ്ടുമുട്ടുവെന്നും ഇവാൻ കുറിപ്പിൽ പറയുന്നു.

പരിശീലക വേഷത്തിൽ വീണ്ടും ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തുമെന്ന ചെറിയൊരു സൂചനയോ പ്രത്യാശയോ ആയിരിക്കാം ആശാൻ ഈ വരികളിലൂടെ ഉദ്ദേശിച്ചത്.

കേരളത്തിൽ ജനങ്ങൾ ഇവിടം എനിക്ക് വീട് പോലെയാക്കിയെന്നും കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ പോലെ ഒരു ആരാധകർ ലോകത്തെവിടെയും ഉണ്ടാവില്ലെന്നും ആശാൻ തന്റെ നീണ്ട കുറിപ്പിൽ പറയുന്നു.

ഇന്ന് ഫൈനൽ പോരാട്ടം!! പക്ഷെ ഈ ടീമിന് വമ്പൻ തിരച്ചടി; രണ്ട് സൂപ്പർ താരങ്ങൾക്ക്‌ ഫൈനൽ കളിക്കാൻ കഴിയില്ല…

ബ്ലാസ്റ്റേഴ്സിന്റെ പുതിയ നീക്കത്തിനെതിരെ ആരാധകർ; ഇത് ആരാധകരെ പരിഹസിക്കുന്നതിന് തുല്യം