ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിലെ ഫൈനൽ ഇന്ന് നടക്കാൻ പോവുകയാണ്. കരുത്തന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റസും മുംബൈ സിറ്റി എഫ്സിയുമാണ് ഐഎസ്എൽ ഫൈനലിൽ നേർക്കുനേർ വരുന്നത്.
പക്ഷെ ഫൈനലിലേക്ക് വരുമ്പോൾ മുംബൈ സിറ്റി എഫ്സിക്ക് വമ്പൻ തിരച്ചടിയാണ് നേരിടേണ്ടി വരുന്നത്. മുംബൈയുടെ വിദേശ താരമായ യോൽ വാൻ നീഫിന് യെല്ലോ കാർഡ് സസ്പെന്ഷന് മൂലവും റൈറ്റ് ബാക്ക് താരം ആകാശ് മിഷ്രക്ക് പരിക്ക് മൂലവും ഫൈനൽ മത്സരം നഷ്ടമാവും.
മുംബൈയുടെ പരിശീലകൻ പീറ്റർ ക്രാറ്റ്കിയാണ് ഈ കാര്യം വ്യക്തമാകിയത്. എന്തിരുന്നാലും മുംബൈ സിറ്റിക്ക് അവരുടെ പ്രധാനപ്പെട്ട രണ്ട് താരങ്ങളെയാണ് ഫൈനലിലേക്ക് നഷ്ടമായിരിക്കുന്നത്. മറുഭാഗത്ത് മോഹൻ ബഗാൻ മുന്നേറ്റ താരം അർമാൻഡോ സാദികുവിനും സസ്പെന്ഷന് മൂലം മത്സരം നഷ്ടമാവും.
RIVAL WATCH :
— Mohun Bagan Hub (@MohunBaganHub) May 3, 2024
Mumbai City FC's coach Petr Kratky informed that –
• Yoëll van Nieff is unavailable due to suspension of consecutive yellow cards
• Akash Mishra is unavailable due to injury concerns pic.twitter.com/0dekIUrh7j
മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. മത്സരം തത്സമയം രാത്രി 7:30 മുതൽ സ്പോർട്സ് 18, ജിയോ സിനിമ, സൂര്യ മൂവീസ് എന്നിവയിൽ ലഭ്യമാണ്.