പാരിസ് സെന്റ് ജർമയിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കയ്ലിയൻ എംബാപ്പെയാണ് ഇപ്പോൾ ഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റിലെ ഒരു പ്രധാന ചർച്ചാ വിഷയം, ഈ സീസൺ കഴിയുന്നതോടെ 2022 ജൂണിൽ പിസ്ജിയുമായുള്ള എംബാപ്പെയുടെ കരാർ അവസാനിക്കും,
23-കാരനായ ഫ്രാൻസ് ഇന്റർനാഷണൽ താരത്തെ ടീമിൽ നിലനിർത്താൻ പാരിസ് സെന്റ് ജർമയിൻ ക്ലബ്ബ് അധികൃതർ അങ്ങേയറ്റം ശ്രമങ്ങൾ നടത്തുന്നുണ്ട്, എന്നാൽ കരാർ അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ എംബാപ്പെയുടെ ഭാഗത്ത് നിന്ന് പിസ്ജിക്ക് അനുകൂലമായ ഒരു വാർത്ത ലഭ്യമായിട്ടില്ല,
സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ എംബാപ്പെ ഫ്രീ ട്രാൻസ്ഫറിലൂടെ എത്താനാണ് ഏറെ സാധ്യതയുള്ളത്, റയൽ മാഡ്രിഡിന് വേണ്ടി കളിക്കാൻ തന്നെയാണ് കയ്ലിയൻ എംബാപ്പെ തയ്യാറെടുക്കുന്നതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെങ്കിലും, റയലിൽ തന്നെ എംബാപ്പെ എത്തുമെന്നത് നൂറു ശതമാനം ഉറപ്പില്ലാത്ത കാര്യമാണ്,
ഇതുവരെ തന്റെ ഭാവിയുമായി സംബന്ധിച്ച് വ്യക്തമായ രീതിയിൽ ഉത്തരം നൽകാത്ത എംബാപ്പെ, തന്റെ ഭാവിയെ സംബന്ധിച്ച നിർണ്ണായക തീരുമാനം മാർച്ച് 9-ന് മുൻപ് അറിയിക്കുമെന്ന് സ്പാനിഷ് മാധ്യമമായ AS റിപ്പോർട്ട് ചെയ്യുന്നു, ജനുവരി മാസത്തിൽ തനിക്ക് മുൻകൂട്ടി കരാറിൽ ഒപ്പുവെക്കാൻ കഴിയുന്ന സമയം മുതലാണ് എംബാപ്പെ തന്റെ തീരുമാനം അറിയിക്കാൻ ഒരുങ്ങിയേക്കുക,
റയൽ മാഡ്രിഡും പിസ്ജിയും തമ്മിൽ ഏറ്റുമുട്ടുന്ന യുവേഫ ചാമ്പ്യൻസ് ലീഗിലെ റൗണ്ട് ഓഫ് 16 പോരാട്ടത്തിന്റെ രണ്ടാം പാദ മത്സരം മാർച്ച് 9-ന് സാന്റിയാഗോ ബെർണബുവിൽ വെച്ചാണ് അരങ്ങേറുന്നത്, ഈ മത്സരത്തിന് മുൻപായി തന്റെ ഭാവിയെ സംബന്ധിച്ച് ഫുട്ബോൾ ലോകത്തിന് കൃത്യമായി ഒരു ഉത്തരം എംബാപ്പെ നൽകിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്,
കയ്ലിയൻ എംബാപ്പെയെ കൂടാതെ മറ്റൊരു യുവ സൂപ്പർ താരമായ എർലിംഗ് ഹാലൻഡിനെയും റയൽ മാഡ്രിഡ് ലക്ഷ്യമിടുന്നുണ്ട്, പ്രതീക്ഷിച്ച പോലെ ഇരു താരങ്ങളും റയൽ മാഡ്രിഡിൽ ചേരുകയാണെങ്കിൽ, ഫ്ലോറന്റിനോ പെരെസിന്റെ അടുത്ത റയൽ ഗലാക്ടിക്കോ ടീം ശക്തമാകും…