in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

5 താരങ്ങളെ റിലീസ് ചെയ്ത് ഡൽഹി ക്യാപിറ്റൽസ്

ഇഷ്ടമുള്ള താരങ്ങളെ നിലനിർത്തുന്നതോടൊപ്പം താരങ്ങളെ റിലീസ് ചെയ്യാനുള്ള അവസരവും ടീമുകൾക്കുണ്ട്.ഇപ്പോഴിതാ ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്ത താരങ്ങളുടെ പട്ടിക പുറത്തു വരികയാണ്. അഞ്ച് താരങ്ങളെയാണ് ഡൽഹി ക്യാപിറ്റൽസ് മിനി ലേലത്തിന് മുമ്പായി റിലീസ് ചെയ്തിരിക്കുന്നത്.

അടുത്ത വർഷത്തെ ഐപിഎൽ സീസണ് വേണ്ടി ടീമുകളെല്ലാം തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. ഈ വർഷമവസാനം ഡിസംബറിൽ ഐപിഎല്ലിന്റെ മിനി ലേലം നടക്കും. മിനി ലേലത്തിനു മുമ്പ് ടീമുകൾക്ക് ഇഷ്ടമുള്ള താരങ്ങളെ ടീമിൽ നിലനിർത്താം. നവംബർ 15ന് മുമ്പായി നിലനിർത്തിയ താരങ്ങളുടെ പട്ടിക ടീമുകൾ കൈമാറണം.

ഇഷ്ടമുള്ള താരങ്ങളെ നിലനിർത്തുന്നതോടൊപ്പം താരങ്ങളെ റിലീസ് ചെയ്യാനുള്ള അവസരവും ടീമുകൾക്കുണ്ട്.ഇപ്പോഴിതാ ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്ത താരങ്ങളുടെ പട്ടിക പുറത്തു വരികയാണ്. അഞ്ച് താരങ്ങളെയാണ് ഡൽഹി ക്യാപിറ്റൽസ് മിനി ലേലത്തിന് മുമ്പായി റിലീസ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മെഗാ ലേലത്തിൽ പത്തു കോടിയോളം രൂപ ചെലവഴിച്ച് സ്വന്തമാക്കിയ ഷർദുൽ താക്കൂറും ഡൽഹി റിലീസ് ചെയ്ത താരങ്ങളുടെ പട്ടികയിലുണ്ട് എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

മെഗാ ലേലത്തിൽ വലിയ തുക ചെലവഴിച്ച് താക്കൂറിനെ സ്വന്തമാക്കിയെങ്കിലും ബാറ്റ് കൊണ്ടും ബോളുകൊണ്ടും കാര്യമായി തിളങ്ങാൻ താക്കൂറിന് സാധിച്ചിട്ടില്ല. അതിനാലാണ് താരത്തെ റിലീസ് ചെയ്യാൻ ഡൽഹി ക്യാപിറ്റൽസ് തീരുമാനിച്ചത്.

താക്കൂറിനെ കൂടാതെ വിക്കറ്റ് കീപ്പർ ബാറ്റർ കെ എസ് ഭരത്, മന്ദീപ് സിങ്,ന്യൂസിലാൻഡ് താരം സിഫര്‍ട്ട്, അശ്വിൻ ഹെബ്ബാർ തുടങ്ങിയ താരങ്ങളെയും ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്തിട്ടുണ്ട്.

ഐഎസ്എല്ലിൽ ‘വാർ’ വന്നേക്കും; സുപ്രധാന നീക്കങ്ങൾ നടത്തി ട്രെവർ കെറ്റിൽ; ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആദ്യ സന്തോഷ വാർത്ത

ഫിഫ വരെ അഭിനന്ദിച്ചു, ലോകതരംഗമായി കേരളത്തിലെ ഫുട്ബോൾ ഭ്രാന്ത്