in

LOVELOVE LOLLOL CryCry AngryAngry OMGOMG

ഫിഫ വരെ അഭിനന്ദിച്ചു, ലോകതരംഗമായി കേരളത്തിലെ ഫുട്ബോൾ ഭ്രാന്ത്

പുള്ളാവൂരിലെ മെസ്സി റൊണാൾഡോ നെയ്മർ കട്ടൗട്ടുകൾ രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായതാണ്. ഇപ്പോൾ ഇന്ത്യക്കി തന്നെ അഭിമാനകരമായ കാര്യമായിരിക്കുകയാണ് പുള്ളാവൂരിലെ കട്ടൗട്ടുകൾ. ആരാധകരുടെ ആരാധക സൂചകമായ കട്ടൗട്ടുകൾ ഒടുവിൽ ഫിഫ അനുകൂലിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. കട്ടൗട്ടുകളുടെ ചിത്രം ഫിഫയുടെ ഒഫീഷ്യൽ പേജിലൂടെ പങ്കുവെച്ചുകൊണ്ടാണ് കേരളത്തിലെ ആരാധകരുടെ ഫുട്ബോൾ ഭ്രാന്ത് ലോകമെമ്പാടും അറിഞ്ഞത്.

പുള്ളാവൂരിലെ മെസ്സി റൊണാൾഡോ നെയ്മർ കട്ടൗട്ടുകൾ രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായതാണ്. ഇപ്പോൾ ഇന്ത്യക്കി തന്നെ അഭിമാനകരമായ കാര്യമായിരിക്കുകയാണ് പുള്ളാവൂരിലെ കട്ടൗട്ടുകൾ.

ആരാധകരുടെ ആരാധക സൂചകമായ കട്ടൗട്ടുകൾ ഒടുവിൽ ഫിഫ അനുകൂലിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. കട്ടൗട്ടുകളുടെ ചിത്രം ഫിഫയുടെ ഒഫീഷ്യൽ പേജിലൂടെ പങ്കുവെച്ചുകൊണ്ടാണ് കേരളത്തിലെ ആരാധകരുടെ
ഫുട്ബോൾ ഭ്രാന്ത് ലോകമെമ്പാടും അറിഞ്ഞത്.

ഫിഫ ലോകകപ്പ് ചൂടുപിടിച്ച് കേരള എന്ന തലക്കെട്ടോടെയാണ് ചിത്രം ഫിഫ ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയുമായി കേരള മുഖ്യമന്ത്രിയായ പിണറായി വിജയൻ ഫിഫയ്ക്ക നന്ദിയറിച്ചു. കേരളത്തിന്റെ ഫുട്ബോൾ സ്നേഹം അംഗീകരിച്ചതിന് നന്ദിയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

കഴിഞ്ഞ ആഴ്ചയായിരുന്നു പുള്ളാവൂരിലെ അര്ജന്റീന ഫാൻസ്‌ മെസ്സിയുടെ 30 അടിയുള്ള കട്ടൗട്ട് പുഴയുടെ നടുവിൽ വെച്ചിരുന്നത്. ഫോക്‌സ് സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുളള രാജ്യാന്തര സ്പോർട് മാധ്യമങ്ങളില്‍വരെ ഇതു വാര്‍ത്തയായെത്തി. ഇതിനു ശേഷമാണ് പുള്ളാവൂരിലെ ബ്രസീൽ ഫാൻസ്‌ നെയ്മാറുടെ 40 അടി വലിപ്പമുള്ള കട്ടൗട്ട് പുള്ളാവൂരിൽ‍ പുഴയുടെ തീരത്തോടു ചേർന്നു സ്ഥാപിച്ചത്.

ഇതിനു പിന്നാലെയാണ് 50 അടിയുള്ള റൊണാൾഡോയുടെ കട്ടൗട്ട് പുള്ളാവൂരിലെ പോർച്ചുഗൽ ആരാധകർ പുഴയുടെ അടുത്ത് തന്നെ സ്ഥാപിച്ചത്. ഇതിനിടെ മെസ്സി നെയ്മർ എന്നിവരുടെ കട്ടൗട്ട് നീക്കം ചെയ്യണം എന്ന് റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ ഇതിനെ തുടർന്ന് കുറെയധികം ചർച്ചങ്ങൾക് ശേഷം നിലവിൽ കട്ടൗട്ടുകൾ നീക്കം ചെയ്യണം എന്നും റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും കട്ട്‌ഔട്ടുകൾ അവിടെ തന്നെ തുടരുമെന്നാണ് അവസാന റിപ്പോർട്ടുകൾ സൂചിപ്പിച്ചത്.

5 താരങ്ങളെ റിലീസ് ചെയ്ത് ഡൽഹി ക്യാപിറ്റൽസ്

ലോകകപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ മെസ്സിപ്പടയ്ക്ക് വൻ തിരിച്ചടി