in , , ,

CryCry LOLLOL LOVELOVE OMGOMG AngryAngry

ലോകകപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ മെസ്സിപ്പടയ്ക്ക് വൻ തിരിച്ചടി

ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കിരീട ഫേവറേറ്റുകളായ അർജന്റീനക്ക് വലിയ തിരിച്ചടിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കിരീട ഫേവറേറ്റുകളായ അർജന്റീനക്ക് വലിയ തിരിച്ചടിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

അർജന്റീനയുടെ മധ്യനിരയിലെ നിർണായക സാന്നിധ്യമായ ലോ സെൽസോയ്ക്ക് ലോകകപ്പ് നഷ്ടമാകുമെന്നുള്ള ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിരിക്കുകയാണ്.ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടൻഹാമിൽ നിന്നും സ്പാനിഷ് ലീഗിലെ വിയ്യാ റയലിന് വേണ്ടി ലോൺ അടിസ്ഥാനത്തിലാണ് താരം നിലവിൽ കളിക്കുന്നത്.

വിയ്യറയലിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് ലോ സെൽസോയ്ക്ക് പരിക്കേൽക്കുന്നത്. പരിക്കേറ്റ താരം ശസ്ത്രക്രിയയ്ക്ക് വിധേയമാകണമെന്നും താരത്തിന് പൂർണ്ണ ആരോഗ്യത്തിലെത്താൻ മാസങ്ങളുടെ വിശ്രമം വേണ്ടിവരുമെന്നുള്ള മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതോടുകൂടിയാണ് താരം ഖത്തർ ലോകകപ്പിൽ ഉണ്ടാവില്ല എന്നുള്ള ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത്.

പരിക്കേറ്റ താരം ലോകകപ്പിൻ ഉണ്ടാവില്ല എന്നുള്ളത് ആദ്യഘട്ടത്തിൽ അഭ്യൂഹം മാത്രമായിരുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം കൂടി പുറത്തുവന്നതോടെ അർജന്റീന ആരാധകർ നിരാശയിലാണ്. കാരണം അർജന്റീന മധ്യനിരയിലെ നിർണായക താരമാണ് സെൽസോ. കോപ്പ അമേരിക്കയിൽ അടക്കം മധ്യനിരയിൽ താരം നടത്തിയ മികച്ച പ്രകടനമാണ് അർജന്റീന കിരീടം നേടാൻ സഹായിച്ചത്.

അതേസമയം നവംബർ 13ന് അർജന്റീന ഖത്തർ ലോകകപ്പിനായുള്ള അർജന്റീന സ്ക്വാഡിനെ പ്രഖ്യാപിക്കും. ലയണൽ മെസ്സിയുടെ അവസാന ലോകകപ്പെന്ന വിശേഷണമുള്ള ഖത്തർ ലോകകപ്പിൽ കിരീടത്തിൽ മുത്തമിടാൻ തന്നെയാണ് മെസ്സിപ്പട ഇറങ്ങുന്നത്.

ഫിഫ വരെ അഭിനന്ദിച്ചു, ലോകതരംഗമായി കേരളത്തിലെ ഫുട്ബോൾ ഭ്രാന്ത്

മെസ്സിയും റൊണാൾഡോയും നെയ്മറുമൊന്നുമില്ല; പക്ഷെ ഈ ലോകകപ്പ് കാലത്തെ ഏറ്റവും സുന്ദരമായ ഫ്ലെക്സുകളിലൊന്ന് വയനാട്ടെ ഈ അർജന്റീന ആരാധകരുടേതാണ്