in , ,

LOVELOVE CryCry LOLLOL OMGOMG AngryAngry

മെസ്സിയും റൊണാൾഡോയും നെയ്മറുമൊന്നുമില്ല; പക്ഷെ ഈ ലോകകപ്പ് കാലത്തെ ഏറ്റവും സുന്ദരമായ ഫ്ലെക്സുകളിലൊന്ന് വയനാട്ടെ ഈ അർജന്റീന ആരാധകരുടേതാണ്

ഖത്തർ ലോകകപ്പിനെ വരവേൽക്കാൻ മലയാളക്കരയും ഒരുങ്ങിയിരിക്കുകയാണ്. തങ്ങളുടെ പ്രിയ ടീമുകൾക്കും പ്രിയ താരങ്ങൾക്കുമായി കേരളത്തിൽ അങ്ങോളമിങ്ങോളം കട്ടൗട്ടുകളും ഫ്ലക്സുകളും ഉയരുമ്പോൾ വയനാട് മാണ്ടാട് പ്രദേശത്ത് ഒരുക്കിയ ഫ്ലക്സിന് ഒരു കണ്ണീരിന്റെ കഥ കൂടി പറയാനുണ്ട്.

ഖത്തർ ലോകകപ്പിനെ വരവേൽക്കാൻ മലയാളക്കരയും ഒരുങ്ങിയിരിക്കുകയാണ്. തങ്ങളുടെ പ്രിയ ടീമുകൾക്കും പ്രിയ താരങ്ങൾക്കുമായി കേരളത്തിൽ അങ്ങോളമിങ്ങോളം കട്ടൗട്ടുകളും ഫ്ലക്സുകളും ഉയരുമ്പോൾ വയനാട് മാണ്ടാട് പ്രദേശത്ത് ഒരുക്കിയ ഫ്ലക്സിന് ഒരു കണ്ണീരിന്റെ കഥ കൂടി പറയാനുണ്ട്.

കടുത്ത അർജന്റീന- മെസ്സി ആരാധകനായ വയനാട് മണ്ടാട് സ്വദേശിയായ എൽസൺ 2019 ലാണ് മരണപ്പെടുന്നത്. 2019 ഒരു നവംബർ മാസത്തിൽ ടർഫിൽ ഫുട്ബോൾ കളിക്കവെയായിരുന്നു എൽസന്റെ മരണം.

ടർഫിൽ കുഴഞ്ഞു വീണ എൽസനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുത്ത അർജന്റീന മെസ്സി ആരാധകനായ എൽസന്റെ വിയോഗം ഈ ലോകകപ്പ് കാലത്ത് കൂട്ടുകാർക്ക് ഏറെ വേദനയുണ്ടാക്കുന്നതാണ്.കഴിഞ്ഞ ലോകകപ്പുകളിലെല്ലാം തങ്ങൾക്കൊപ്പം ഇരുന്ന് ഫുട്ബോൾ ആസ്വദിച്ച എൽസൺ ഈ ലോകകപ്പിൽ തങ്ങൾക്കൊപ്പം ഇല്ല എന്ന് കൂട്ടുകാർക്ക് ഇനിയും വിശ്വസിക്കാൻ ആവുന്നില്ല.

ലോകകപ്പിൽ അങ്ങോളമിങ്ങോളം കട്ടൗട്ടുകൾ ഉയരുമ്പോൾ കടുത്ത മെസ്സി ആരാധകനായ എൽസന് വേണ്ടിയും കൂട്ടുകാർ ഒരു ഫ്ലക്സ് ഉയർത്തി.മാണ്ടാട് പ്രദേശത്ത് ലോകകപ്പിനൊപ്പം എൽസന്റെ ഫ്ലക്സും ഉയർന്നിരിക്കുകയാണ്. പത്തടി ഉയരത്തിൽ നിർമ്മിച്ച ഫ്ലക്സിൽ തന്റെ പ്രിയതാരമായ ലയണൽ മെസ്സിയുടെ ജേഴ്സിയണിഞ്ഞാണ് എല്‍സനും ഫ്ലക്സിൽ ഉള്ളത്.

‘എല്‍സാ… ഇനിയാണ് കളി.. നീ അവിടെ തകര്‍ക്ക്… ഞങ്ങളിവിടെ തകര്‍ക്കാം…’ എന്ന വാക്കും കുറിച്ച് ഈ ലോകകപ്പിലും എൽസെൻ നമ്മളോടൊപ്പം തന്നെ ഉണ്ടാവുമെന്നുള്ള ഓർമ്മപ്പെടുത്തൽ കൂടി നടത്തുകയാണ് ഈ മണ്ടാട്ടേ അർജന്റീന ആരാധകരായ എൽസന്റെ കൂട്ടുകാർ.

ലോകകപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ മെസ്സിപ്പടയ്ക്ക് വൻ തിരിച്ചടി

റഫറിയിങ് നിലവാരം ഉയർത്താൻ പുതിയ നീക്കങ്ങളുമായി കല്യാൺ ചൗബെ